ബേക്കല്‍: പള്ളിക്കര തൊട്ടിയില്‍ എസ്.വൈ.എസ് - എസ്.എസ്.എഫ് ഓഫീസിന് തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 3.15 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. എസ്.വൈ.എസ് - എസ്.എസ്.എഫ് തൊട്ടി ശാഖ കമ്മിറ്റികളുടെ സംയുക്ത ഓഫീസാണിത്.
പരിസരവാസികളാണ് പുലര്‍ച്ചെ ഓഫീസിനകത്ത് തീ കത്തുന്നത് കണ്ടത്. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രവര്‍ത്തകരും അയല്‍വാസികളും ചേര്‍ന്നാണ് തീയണച്ചത്. ഓഫീസിനകത്തുണ്ടായിരുന്ന സൗണ്ട് ബോക്‌സ്, കര്‍ട്ടന്‍, വരാന്തയില്‍ വെച്ചിരുന്ന ബോര്‍ഡുകള്‍, വയറിംഗുകള്‍, ആസ്ബറ്റോസ് ഷീറ്റുകള്‍ എന്നിവ കത്തി നശിച്ചു.
20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി സി.എച്ച് മുഹമ്മദ്കുഞ്ഞിയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഓഫീസിന് തീയിട്ടതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment