Latest News

ആദ്യമായി മഴ പെയ്യുന്നത് കണ്ട് തുള്ളിച്ചാടുന്ന 15 മാസം പ്രായമുള്ള കുഞ്ഞ്



മഴ പെയ്യുന്നത് ആദ്യമായി കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. മഴ കാണാത്ത പെണ്‍കുട്ടിയോ എന്ന് ആശ്ചര്യപ്പെടേണ്ട, കാലിഫോര്‍ണിയയിലെ 15 മാസം പ്രായമായ കെയ്ഡന്‍ എന്ന പെണ്‍കുഞ്ഞാണ് ആദ്യമായി മഴ കണ്ട സന്തോഷപ്രകടനം നടത്തിയത്. കെയ്ഡന്റെ സന്തോഷത്തിന്റെ നിമിഷങ്ങള്‍ മാതാപിതാക്കള്‍ ക്യാമറയിലാക്കുകയും ചെയ്തു. ഡിസംബര്‍ മാസത്തിലെ മഴയില്‍ കുതിര്‍ന്ന ദിവസമാണ് കെയ്ഡനെ ഇന്ന് ലോകപ്രശസ്തയാക്കിയിരിക്കുന്നത്.


മഴ തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കെയ്ഡന്‍ തുള്ളിച്ചാടി. എന്നാല്‍, മഴ തോര്‍ന്നപ്പോളല്ലേ പാവം കെയ്ഡന്‍ അലറിവിളിച്ച് കരയാന്‍ തുടങ്ങി. മഴയെ അത്രയ്ക്ക് സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു ഈ പൊന്നോമന. നിക്കോള്‍ ബ്യോണ്‍ ആണ് വിമ്യോ പേജില്‍ കെയ്ഡന്റെ വീഡിയോ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ ആറ് ലക്ഷത്തിലധികം തവണയാണ് കെയ്ഡന്റെ മഴ വീഡിയോ കണ്ടത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.