Latest News

ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി ബാവിക്കര മഖാം ഉറൂസ് സമാപിച്ചു


ബോവിക്കാനം: ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസിന് സമാപനമായി. സമാപന സമ്മേളനത്തില്‍ ബി.എ.റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. ഇ.പി.ഹംസത്തു സഅദി, കെ.ബി.മുഹമ്മദ് കുഞ്ഞി, എബി കുട്ടിയാനം, അബ്ദുല്‍ ഖാദര്‍ ബാഖവി, ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സംസാരിച്ചു.

ഉറൂസിനോടനുബന്ധിച്ച് ഒമ്പതു ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പരയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എം.എസ്.തങ്ങള്‍ മദനി, സയ്യിദ് കെ.സി.ആറ്റക്കോയ തങ്ങള്‍ മാവൂര്‍, ടി.കെ.എം.അബൂബക്കര്‍ മുസ്‌ലിയാര്‍ വെള്ളിമൂക്ക്, അഷറഫ് അസ്ഹരി കല്ല്യാശേരി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ഷമ്മിസ്ഖാന്‍ ഇടുക്കി, മാഹിന്‍ ബാദുഷ ഇടുക്കി, ഉമര്‍ ഹുദവി മലപ്പുറം, ഇ.എം.സുലൈമാന്‍ ദാരിമി ഏലംകുളം, ഷഫീഖ് റഹ്മാനി കരുനാഗപ്പള്ളി പ്രഭാഷണം നടത്തി.
ഉറൂസിനോടനുബന്ധിച്ച് ദഫ് പ്രദര്‍ശനവും വായ്പട്ടും അരങ്ങേറി.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.