Latest News

ഓട്ടം വിളിച്ച കാഴ്ച വൈകല്യമുള്ള പെണ്‍കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ള കുട്ടിയെ ആള്‍പ്പാര്‍പ്പില്ലാത്തയിടത്തു കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് കാലടി സ്വദേശി ഹരിശങ്കറെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. മഹിളാമന്ദിരത്തിലെ അന്തേവാസിയായ പെണ്‍കുട്ടി തമ്പാനൂര്‍ നിന്നും കിഴക്കേക്കോട്ടയിലേയ്ക്കാണ് ഓട്ടം പിടിച്ചത്. മങ്ങിയ കാഴ്ചയില്‍ ഇവര്‍ ഓട്ടോയില്‍ കയറി കിഴക്കേക്കോട്ടയില്‍ പോകണമെന്ന് പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെയും കൊണ്ട് വിജനമായ സ്ഥലത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോകുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയെ മെഡിക്കല്‍കോളേജ് ജംഗ്ഷനില്‍ ഇറക്കിവിട്ട ശേഷം ഓട്ടോക്കാരന്‍ മുങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി മെഡിക്കല്‍കോളേജ് പൊലീസ് വനിതാ ഹെല്‍പ്പ് ലൈനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തമ്പാനൂര്‍ പൊലീസിന് കൈമാറുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, POlice, Case, Custody

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.