Latest News

ചാറ്റിംഗിലൂടെ നീലച്ചിത്ര നിര്‍മാണം; കണ്ണൂരിലും ആലപ്പുഴയിലും രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇരിട്ടി: ഫെയ്‌സ് ബുക്ക് വഴി പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും വശീകരിച്ചു വീഡിയോ ചാറ്റിംഗിലൂടെ നീലചിത്ര നിര്‍മാണം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളേത്തുടര്‍ന്നു പോലീസ് സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കി. പ്രണയം നടിച്ചു ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാക്കുന്ന സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വെബ് കാമറ വഴി പകര്‍ത്തി വില്‍ക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങളാണു പുറത്തുവന്നിരിക്കുന്നത്. കണ്ണൂരിലും ആലപ്പുഴയിലും ഇത്തരത്തില്‍ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്.

സ്വദേശത്തും വിദേശത്തുമുള്ളവര്‍ പെണ്‍കുട്ടികളെ ഈവിധം ചൂഷണം ചെയ്യുന്നതായുള്ള വ്യാപക പരാതികളെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെടുന്ന സ്തീകളെ പ്രണയം നടിച്ചു വശത്താക്കിയശേഷം സ്‌കൈപ്പ്, വെബ് കാമറ എന്നിവ വഴി കാണുകയും സംസാരിക്കുകയും തുടര്‍ന്നു പെണ്‍കുട്ടികളോട് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന ദൃശ്യങ്ങള്‍ തത്‌സമയം തന്നെ മറുവശത്ത് റിക്കാര്‍ഡ് ചെയ്യുകയും ഈ ദൃശ്യങ്ങള്‍ പിന്നീട് വില്‍പന നടത്തുകയോ, ബ്ലാക്ക് മെയിലിനായി ഉപയോഗിക്കുകയോ ചെയ്യുന്നു.

ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ വലിയവില കൊടുത്തു വാങ്ങാന്‍ അശ്ലീല സൈറ്റുകള്‍ തയാറാണത്രെ. ത്രീജി മൊബൈല്‍ ഫോണ്‍ സംവിധാനം ഉപയോഗിച്ചും ഇത്തരത്തില്‍ നഗ്നത ചിത്രീകരിക്കുന്നുണ്ട്. കെണിയില്‍പ്പെടുന്നവര്‍ അപമാനഭീതിയും ബ്ലാക്ക് മെയിലിംഗും ഭയന്ന് പോലീസില്‍ പരാതി നല്‍കാത്തത് ചൂഷണം തുടരാനും വ്യാപകമാകാനും കാരണമാകുന്നു. സ്‌കൂള്‍-കോളജ് തലത്തില്‍ ഇതുസംബന്ധിച്ചു ബോധവത്കരണം നടത്തുന്നതിനേക്കുറിച്ചും ആഭ്യന്തരവകുപ്പ് ആലോചിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Video Chating, Case




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.