മുളന്തുരുത്തി: പോലീസ് പിടികൂടിയശേഷം വിട്ടയച്ച ദളിത് യുവാവ് വീട്ടിലെത്തി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കെപിഎംഎസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചോറ്റാനിക്കര കണയന്നൂര്‍ കരുവേലില്‍ തമ്പിരാജിന്റെ മകന്‍ ബിനുരാജ് കുമാര്‍ (28)ആണ് മരിച്ചത്.
കഴിഞ്ഞ വെളളിയാഴ്ച രാവിലെ 11-ഓടെയാണ് ബിനുരാജിനെ മുളന്തുരുത്തി പള്ളിത്താഴത്തുനിന്നും പോലീസ് പിടികൂടിയത്. യൂണിഫോമിട്ട ഒരു പോലീസുകാരനും, മഫ്തിയിലെത്തിയ രണ്ട് പോലീസുകാരും ചേര്‍ന്നാണ് പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Arrested, Binuraj, Suiside.

കഞ്ചാവ് വില്‍പ്പനക്കാരനാണന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവന്നാണ് ആരോപണം. ബിനുരാജ് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ഒരു പോലീസുകാരന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് വ്യക്തമാക്കിയിരിക്കുന്നത്.
ബിനുരാജിനേയും, മറ്റു രണ്ടു പേരേയും കഞ്ചാവ് വില്‍പ്പനക്കാരനാണന്നുള്ള സംശയത്തിലാണ് പിടികൂടിയതെന്നും, സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധനയും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെന്നും, മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം ബിനുരാജിനെ പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും, ഒപ്പം കസ്റ്റഡിയെലെടുത്തവരെ ചോദ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണെന്നും കെപിഎംഎസ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
തൃശൂരിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ബിനുരാജിനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച ശേഷം വൈകുന്നേരത്തെടെയാണ് വിട്ടയച്ചത്. വീട്ടില്‍ രാത്രിയെത്തിയ യുവാവ് പിന്‍ഭാഗത്തെ ചായ്പ്പിലാണ് തുങ്ങിമരിച്ചത്. പുലര്‍ച്ചെ പിതാവ് തമ്പിയാണ് തൂങ്ങിമരിച്ചത് ആദ്യം കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു.
തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൃപ്പൂണിത്തറ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരത്തിന് ശേഷം വീട്ടിലെത്തി ബിനുരാജിന്റെ മുറി പരിശോധിച്ചപ്പോഴാണ് ബുക്കിനുള്ളില്‍ എഴുതിവെച്ചിരുന്ന ആത്മഹത്യക്കുറിപ്പ് വീട്ടുകാര്‍ കാണുന്നത്. ഇതില്‍ പോലീസ് പിടികൂടിയതും മര്‍ദിച്ച കാര്യവും വിശദമായി എഴുതിയിട്ടുണ്ട്. കോടതിയും, നാട്ടുകാരും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ബിനുരാജിനേയും, മറ്റു രണ്ടു പേരേയും കഞ്ചാവ് വില്‍പ്പനക്കാരനാണന്നുള്ള സംശയത്തിലാണ് പിടികൂടിയതെന്നും, സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധനയും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെന്നും, മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം ബിനുരാജിനെ പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും, ഒപ്പം കസ്റ്റഡിയെലെടുത്തവരെ ചോദ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കണെന്നും കെപിഎംഎസ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
തൃശൂരിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ബിനുരാജിനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച ശേഷം വൈകുന്നേരത്തെടെയാണ് വിട്ടയച്ചത്. വീട്ടില്‍ രാത്രിയെത്തിയ യുവാവ് പിന്‍ഭാഗത്തെ ചായ്പ്പിലാണ് തുങ്ങിമരിച്ചത്. പുലര്‍ച്ചെ പിതാവ് തമ്പിയാണ് തൂങ്ങിമരിച്ചത് ആദ്യം കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു.
തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൃപ്പൂണിത്തറ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരത്തിന് ശേഷം വീട്ടിലെത്തി ബിനുരാജിന്റെ മുറി പരിശോധിച്ചപ്പോഴാണ് ബുക്കിനുള്ളില്‍ എഴുതിവെച്ചിരുന്ന ആത്മഹത്യക്കുറിപ്പ് വീട്ടുകാര്‍ കാണുന്നത്. ഇതില്‍ പോലീസ് പിടികൂടിയതും മര്‍ദിച്ച കാര്യവും വിശദമായി എഴുതിയിട്ടുണ്ട്. കോടതിയും, നാട്ടുകാരും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Arrested, Binuraj, Suiside.
No comments:
Post a Comment