Latest News

ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റം വരുത്തിയ ദമ്പതികളെന്ന ഗിന്നസ് റെക്കോര്‍ഡ് ഇവര്‍ക്കു സ്വന്തം

ബ്യൂണസ് അയേഴ്‌സ്: വിക്ടറിന്റെ ശരീരം 90 ശതമാനവും പച്ചകുത്തിയിട്ടുണ്ട്. ഗബ്രിയേലയുടെ ശരീരത്തില്‍ 65 ശതമാനവും. തീര്‍ന്നില്ല ഇരുവരുടെയും മുഖത്തും ദേഹത്തുമായി തുളച്ചു കയറ്റിയിരിക്കുന്നത് 50 പിയേഴ്‌സുകള്‍. ഇവരല്ലെ യഥാര്‍ഥ ജോഡികള്‍!

അര്‍ജ്ജന്റീനിയന്‍ പ്രണയ ജോഡികളായ ഗബ്രിയേലയും വിക്ടറുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ശാരീരിക പരിവര്‍ത്തനങ്ങള്‍ നടത്തിയ ദമ്പതികള്‍. നാല് മൈക്രോഡെര്‍മല്‍ ഇംപ്ലാന്റ്, 11 ബോഡി ഇംപ്ലാന്റ്, അഞ്ച് ഡെന്റല്‍ ഇംപ്ലാന്റ്, നാല് ഇയര്‍ എക്‌സ്പാന്‍ഡേഴ്‌സ്, രണ്ട് ഇയര്‍ ബോള്‍ട്ട്, രണ്ടാക്കി പിരിച്ച നാക്ക് അങ്ങനെ മൊത്തം 77 രൂപമാറ്റങ്ങളാണ് ഗബ്രിയേലും വിക്ടറും നടത്തിയിരിക്കുന്നത്.

ഔദ്യോഗികമായി വിവാഹം കഴിച്ച ദമ്പതികളില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റ വരുത്തിയ ദമ്പതികളെന്ന ഗിന്നസ് റെക്കോര്‍ഡ് ഗബ്രിയേലിന്റെയും വിക്ടറിന്റെയും പേരിലാണ്. 13 വര്‍ഷം മുന്‍പാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. ഞങ്ങള്‍ ഇരുവരുടെയും ശരീരത്തില്‍ നിറിയ പച്ചകുത്തിയിട്ടുണ്ട്. നിരവധി തവണ രൂപമാറ്റവും വരുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ തുടരും. മറ്റുളളവര്‍ എന്തു പറയുന്നവെന്ന് ശ്രദ്ധിക്കാറില്ലെന്നും വിക്ടര്‍ പറഞ്ഞു. 20 വര്‍ഷമായി പ്രൊഫഷണല്‍ പിയേഴ്‌സറാണ് വിക്ടര്‍. ആറു വര്‍ശത്തോളും ഗബ്രിയേലയും പിയേഴ്‌സിങ്ങ് പരിശീലിച്ചിരുന്നു.

പതിമൂന്നാം വയസില്‍ വിരലുകള്‍ക്കു ചുറ്റുമാണ് വിക്ടര്‍ ആദ്യമായി പച്ച കുത്തുന്നത്. മാറില്‍ ചുവന്ന റോസാപുഷ്പമാണ് ഗബ്രിയേല ആദ്യമായി പച്ചകുത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, world News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.