Latest News

തുറമുഖ കടവുകളില്‍ മണലിന് അപേക്ഷിക്കാം

കാസര്‍കോട്: തുറമുഖ കടവുകളില്‍ നിന്ന് നീക്കം ചെയ്യുന്ന (ഡ്രഡ്ജ്ഡ് മെറ്റീരിയല്‍സ്)മണലിന് മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് മണല്‍ വിതരണം ചെയ്തുവരുന്നുണ്ട്. ഉപഭോക്താക്കള്‍ തുറമുഖവകുപ്പിന്റെ www.portinfo.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ അപ് ഫോര്‍ സാന്‍ഡ് പാസ്സ് റിക്വസ്റ്റ് എന്ന ലിങ്കിലൂടെ മണലിന് അപേക്ഷ സമര്‍പ്പിക്കണം. 

അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. ബില്‍ഡിങ്ങ് പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം ചേര്‍ക്കണം. ഒരു ടണ്ണിന് 950 രൂപയാണ് ഉപഭോക്താക്കള്‍ അടക്കേണ്ടത്. അതാത് സൊസൈറ്റിയുടെ എസ്.ബി.ടി അക്കൗണ്ടിലാണ് തുക അടക്കേണ്ടത്. 

മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ ബാഹുല്യം കാരണം അപേക്ഷ സ്വീകരിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. നേരത്തെ അപേക്ഷിച്ചവര്‍ക്കുളള മണല്‍ വിതരണം നടന്നുവരികയാണ് മഞ്ചേശ്വരം ,ഷിറിയ, ആരിക്കാടി, മൊഗ്രാല്‍ പുത്തൂര്‍, പളളം, തളങ്കര, മടക്കര, തുടങ്ങിയ തുറമുഖകടവുകളിലാണ് മണല്‍ വിതരണം നടത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.