മലപ്പുറം: മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത പ്രചരണ രീതികള്‍ പയറ്റിയ മലപ്പുറത്തിതാ ഒരു പുത്തന്‍ പ്രചരണ രീതി കൂടി. സോഷ്യല്‍ മീഡിയയില്‍ പുതു തലമുറയ്ക്ക് ഹരമായി മാറിയ കണ്ടിന.. പാട്ടിന്റെയും കണ്ട്ക്ക... പാട്ടിന്റെയും പാരഡികള്‍ ഇനി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മലപ്പുറം സ്റ്റൈലില്‍ കണ്ട്ക്ക്ണ... എന്ന് മൂളിത്തുടങ്ങും.
അണങ്കൂറത്തെ പുള്ളറെ കണ്ടിന.., ചേലുള്ള പുള്ളറെ കണ്ടിന.., കണ്ടിറ്റാങ്ക് ബാ....അണങ്കൂര്‍ക്ക് ബാ....എന്നാണ് കാസര്‍കോട് അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഷാഹിദ് ആദ്യം മൂളിയത്. ഇതിനു മറുപടിയായി തലശ്ശേരിയിലെ കോളേജ് കുമാരികള്‍ പിന്നീട് കണ്ട്ക്കാ പാട്ടിനും ഈണം നല്‍കി. ഇപ്പോഴിതാ ലോകസഭാ തിരഞ്ഞെടുപ്പിനു ഹരം പകരാന്‍ കണ്ട്ക്ക്ണ പാട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പാരഡിയായി ഇറക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.
മലപ്പുറവും പൊന്നാനിയും കണ്ടക്ക്ണാ..,ഇവിടത്തെ വികസനം കണ്ടക്ക്ണാ......എന്ന് മലപ്പുറം സ്റ്റൈലിലാണ് പാട്ട് മാറ്റിയിട്ടുള്ളത്.
യു.ഡി.എഫിന്‍ മക്കളെ കണ്ട്ക്കണാ.. യു.ഡി.എഫിന്‍ വികസനം കണ്ട്ക്ക്ണ...കണ്ടില്ലെങ്കില്‍ വാ....പൊന്നാനീക്ക് വാ....
ഇ. അഹമ്മദ് വന്ന്ട്ടാ, ഇ.ടി ബഷീറും വന്ന്ട്ടാ....,മലപ്പുറം ചുള്ളന്‍മാര്‍ക്ക് ആവേശം..,പൊന്നാനിയിലെ ചെക്കന്‍മാര്‍ക്ക് ആഘോഷം, വോട്ട് ചെയ്യാന്‍ വാ....വാ..വാ..എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് ഗാനം റെഡി. അസന്‍ ചേറൂരാണ് പാട്ട് എഴുതിയിരിക്കുന്നത്. നസീര്‍ മേലേത്തില്‍ സംവിധാനവും രാജീവ് ബീറ്റ്‌സാണ് ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചിരിക്കുന്നത്. പാടിയത് മുസ്തഖീം കുന്നുംപുറവും.

വരും ദിവസങ്ങളില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ട്ക്ക്ണ പാട്ട് ഈണമിട്ട് ഒഴുകിയെത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളും പുതിയ പാട്ടുകള്‍ കണ്ടെത്തി ഈണം പകരുó തിരക്കിലാണ്. സിനിമാ ഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെ പാരഡികളും മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഗാനങ്ങളായി എത്തുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment