ചെര്‍ക്കള: പി. കരുണാകരന്‍ എം.പി.എന്ന നിലയില്‍ നടത്തിയ വികസനം പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമാണെന്നും ജില്ലയുടെ സമഗ്ര വികസനത്തിന് ഒന്നും ചെയ്തിട്ടില്ലെന്നും യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളെ പരപോഷിപ്പിക്കുന്നതിന് താല്‍പര്യമെടുത്ത എം.പി. രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പനുവദിക്കാനും എം.പി.യുടെ വീടിന് സമീപത്തെ റെയില്‍വെ ക്രോസിംഗില്‍ മേല്‍പ്പാലം പണിയാനും താല്‍പര്യമെടുത്തില്ല.ചെര്‍ക്കളം പറഞ്ഞു.
കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി. പ്രചാരണം നടത്തിയതുകൊണ്ടെന്നും അവര്‍ അധികാരത്തില്‍ വരില്ല. ജനക്ഷേമകരവും ജനോപകാരപ്രദവുമായ പദ്ധതികള്‍ നടപ്പിലാക്കിയ യു.പി.എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വരുമെന്ന് ചെര്‍ക്കളം പറഞ്ഞു.
മണ്ഡലം ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബാലകൃഷ്ണ വൊര്‍കുഡ്‌ലു സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, എം.എല്‍.എ.മാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, സ്ഥാനാര്‍ത്ഥി ടി.സിദ്ദീഖ്, മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ എടനീര്‍, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ പട്‌ള, നിസാര്‍ കടവത്ത്, സലാം കന്യപ്പാടി, പി.എ. അഷ്‌റഫലി, ആര്‍. ഗംഗാധരന്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, സി.ബി.അബ്ദുല്ല ഹാജി, മൂസ ബി. ചെര്‍ക്കള, അഡ്വ. കെ.ഗോവിന്ദന്‍, ജോര്‍ജ്ജ് പൈനാപ്പളി, എ.വി. രാമകൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, ബി. കുഞ്ഞിരാമന്‍ നായര്‍, ഹരീഷ് ബി. നമ്പ്യാര്‍, ഷാഫി ചെമ്പിരിക്ക, ജയകുമാര്‍ പ്രസംഗിച്ചു. എല്‍.എ. മഹമൂദ് ഹാജി ചെയര്‍മാനും ബാലകൃഷ്ണ വൊര്‍കുഡ്‌ലു കണ്‍വീനറുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:
Post a Comment