കാസര്‍കോട്: കേരള മോട്ടോര്‍ വാഹനവകുപ്പ് 1976 ലെ ടാക്‌സേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി ഏപ്രില്‍ ഒന്നു മുതല്‍ അതാത് ഓഫീസുകളില്‍ പണമായിട്ട് അടക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. .
ഈ വാഹനങ്ങളുടെ നികുതി ഇനിമുതല്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ, ചെക്കായോ സ്വീകരിക്കുന്നതല്ല. നികുതി അടയ്ക്കുന്നതിനായി ഒറിജിനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും, തൊഴിലാളി ക്ഷേമനിധി അടച്ചതിന്റെ സര്‍ട്ടിഫിക്കറ്റും സഹിതം അതാത് ആര്‍.ടി.ഒ ഓഫീസുകളില്‍ പണമായി അടയ്‌ക്കേണ്ടതാണ്.
കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ സീറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനനുസരിച്ച് തരം തിരിച്ച് നികുതി നിശ്ചയിച്ചിട്ടുണ്ട്. ആറില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ ഓര്‍ഡിനറി,പുഷ്ബാക്ക് സീറ്റുളളവ, ബര്‍ത്തുളളവ എന്നിങ്ങനെ മൂന്ന് വിഭാഗമായിട്ടാണ് നികുതി ഈടാക്കുന്നത്. അതിനാല്‍ ഈ തരം വാഹന ഉടകള്‍ മാര്‍ച്ച് 26നകം കാസര്‍കോട് , കാഞ്ഞങ്ങാട് ആര്‍.ടി.ഒ ഓഫീസുകളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണിവരെയുളള സമയങ്ങളില്‍ രേഖകള്‍ സഹിതം വാഹനം പരിശോധനയ്ക്ക് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ഇത്തരത്തില്‍ പരിശോധന നടത്താത്ത വാഹനങ്ങളുടെ നികുതി ഏപ്രില്‍ ഒന്നുമുതല്‍ സ്വീകരിക്കുന്നതല്ല.
നികുതി കുടിശ്ശികയില്ലാത്ത് സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് പഴയ വാഹന നികുതി ഇ പേയ്‌മെന്റ് സംവിധാനം വഴി അടയ്ക്കാവുന്നതും ഉടമകള്‍ക്ക് കംപ്യൂട്ടര്‍ വഴി ഇ.ടി.എല്‍ എന്ന ടാക്‌സ് ലൈസന്‍സ് സ്വയം പ്രിന്റ് ചെയ്ത് എടുത്ത് വാഹനത്തില്‍ സൂക്ഷിക്കാവുന്നതാണ്. 3000 കിലോഗ്രാം വരെയുളള പെര്‍മിറ്റില്ലാത്ത ചരക്കുവാഹനങ്ങള്‍, പുതിയ ഓട്ടോറിക്ഷകള്‍ എന്നിവയുടേയും പഴയ മോട്ടോര്‍ സൈക്കിളുകള്‍, മോട്ടോര്‍ കാറുകള്‍, മോട്ടോര്‍ ക്യാബുകള്‍ എന്നിവയുടെയും ടാക്‌സ് അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് അടയ്‌ക്കേണ്ടതാണ്. പഴയ ഓട്ടോറിക്ഷകള്‍ക്ക് ഒരു വര്‍ഷത്തേക്കോ, അഞ്ച് വര്‍ഷത്തേക്കോ ടാക്‌സ് അടയ്ക്കാവുന്നതാണ്.
6 യാത്രക്കാരെവരെ കയറ്റാവുന്നതും 1500 സി.സി.യോ അതില്‍ കൂടുതലോ ഉളള മോട്ടോര്‍ ക്യാബ്, ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകള്‍ എന്നിവയെ ലക്ഷ്വറി ടാക്‌സിയായി തരം തിരിച്ച് അവയ്ക്കും, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ (നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്) ഇവയ്ക്കും രണ്ടു വര്‍ഷത്തേക്ക് നികുതി അടയ്‌ക്കേണ്ടതാണ്.
മോട്ടോര്‍ ക്യാബുകള്‍, ടൂറിസ്റ്റ് മോട്ടോര്‍ ക്യാബുകള്‍ ഉള്‍പ്പെടെ പുതിയ വാഹനങ്ങള്‍ക്ക് വാറ്റും സെസ്സും ഒഴിവാക്കിയുളള പര്‍ചെയ്‌സ് വാല്യുവിന്റെ അടിസ്ഥാനത്തിലുളള നികുതിയും ,ഫീസും സെസ്സും ഇ പെയ്‌മെന്റും വഴി ഡീലറുടെ അടുത്ത് അടച്ച രസീതും സഹിതം രജിസ്‌ട്രേഷന് വാഹനം ഹാജരാക്കേണ്ടതാണ് . ഡിസ്‌കൗണ്ടുകള്‍ ഇതിന് പരിഗണിക്കുന്നല്ല. നിലവില്‍ ഏപ്രില്‍ ഒന്നിന് ശേഷം ഉളള കാലയളവിലേക്ക് ടാക്‌സ് അടച്ച വാഹനങ്ങള്‍ കൂടിയ നിരക്കിന്റെ ബാക്കി തുക കൂടി അടയ്‌ക്കേണ്ടതാണ്.
അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റെടുത്ത് കേരളത്തില്‍ പ്രവേശിക്കുന്ന കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ക്കും പുതിയ നിരക്കില്‍ വര്‍ദ്ധനയുണ്ട്. ഇവയുടെ തരം തിരിവിനനുസരിച്ച് ചെക്ക് പോസ്റ്ററുകളില്‍ പരിശോധിച്ച് നികുതി ഈടാക്കുന്നതാണ്..

ടാക്‌സ് അടയ്ക്കാതെ മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ, പിടിച്ചെടുത്ത വാഹന നികുതി 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്ത് വില്‍പന നടത്തി സര്‍ക്കാരിലേക്ക് ലഭിക്കേണ്ടുന്ന നികുതി ഈടാക്കുന്നതാണ്. കുടിശ്ശിക വരുത്തുന്ന ഉടമയില്‍ നിന്നും അധിക നികുതിയും 12% പലിശയും ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കാലപ്പഴക്കം മൂലം ഉപയോഗിക്കാന്‍ പറ്റാത്തതും, റിപ്പയര്‍ ചെയ്യാന്‍ പറ്റാത്തതുമായ ഓട്ടോറിക്ഷ, ചരക്കുവാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍.ടി.ഓഫീസില്‍ സറണ്ടര്‍ ചെയ്യേണ്ടതും ആര്‍.സി ക്യാന്‍സല്‍ ചെയ്യാന്‍ വേണ്ട അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ് ബുധനാഴ്ച ഒഴികെയുളള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 10.15 മുതല്‍ 1.15 വരെ ഇത്തരം അപേക്ഷകള്‍ ആര്‍.ടി.ഓഫീസില്‍ സ്വീകരിക്കുന്നതാണ്. നികുതി കുടിശ്ശിക ഉളളവര്‍ കുടിശ്ശിക തീര്‍ത്തിട്ട് വേണം ആര്‍.സി സറണ്ടര്‍ ചെയ്യേണ്ടത്.
ഓടിക്കാന്‍ പറ്റാത്ത വാഹനങ്ങളുടെ ആര്‍.സി സറണ്ടര്‍ ചെയ്യാതിരിക്കുകയോ, ഉപയോഗശൂന്യമാണെന്ന് ഓഫീസില്‍ വിവരം നല്‍കാതിരിക്കുയോ ടാക്‌സ് കുടിശ്ശികയായിരിക്കുകയോ ചെയ്യുന്ന പക്ഷം ഈ വാഹനത്തിന്റെ ഉടമയില്‍ നിന്നും ടാക്‌സ് ഈടാക്കുന്നതിന് ജപ്തി ഉള്‍പ്പെടെയുളള നടപടികള്‍ ഓഫീസില്‍ നിന്നും സ്വീകരിക്കുന്നതാണ്.
വാഹനങ്ങള്‍ക്കും പുതുക്കി നിശ്ചയിച്ച അഞ്ച് വര്‍ഷത്തേയ്ക്കുളള നികുതികള്‍ പഴയ മോട്ടോര്‍ സൈക്കിള്‍(900) , പഴയ മോട്ടോര്‍ ക്യാബ് (7000), പഴയ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് (8500), 750 കിലോയ്ക്ക് താഴെ യു െഎ.ഡബ്ല്യൂ ഉളള മോട്ടോര്‍ കാര്‍ (6400)750 കിലോയ്ക്കും 1500 കിലോയ്ക്കും ഇടയിലുളള മോട്ടോര്‍ കാര്‍(8600)1500 കിലോയ്ക്ക് മുകളില്‍ മോട്ടോര്‍ കാര്‍(10600)1000 കിലോ വരെയുളള ചരക്ക് വാഹനം(4400)1000 കിലോയ്ക്കും 1500 കിലോയ്ക്കും ഇടയിലുളള ചരക്കു വാഹനം(8400)1500 കിലോയ്ക്കും 2000 കിലോയ്ക്കും ഇടയിലുളള ചരക്കു വാഹനം(11000) 2000 കിലോയ്ക്കും 3000 കിലോയ്ക്കും ഇടയിലുളള ചരക്കു വാഹനം(141000).
രണ്ട് വര്‍ഷത്തേക്ക് ടാക്‌സ് അടയ്‌ക്കേണ്ടവ ലക്ഷ്വറി ടാക്‌സി (12000).
കേരളത്തില്‍ മാത്രം ഓടാന്‍ പെര്‍മിറ്റുളള കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി വിവരങ്ങള്‍ - 6നും 12നും ഇടയില്‍ യാത്രക്കാരെ കൊണ്ടുപോകുന്ന സാധാരണ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ (310), 12ന് കൂടുതല്‍ മുതല്‍ 20 വരെ യാത്രക്കാര്‍ (530), 20 ന് മുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നവ (750)6ല്‍ കൂടുതല്‍ യാത്രക്കാരം കൊണ്ടുപോകുന്നവ പുഷ്ബാക്ക് സീറ്റുളളവ (1000)6ല്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന സ്ലീപ്പര്‍ ബര്‍ത്തുളളവ (2000).

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതും എന്നാല്‍ ഇന്റര്‍സ്റ്റേറ്റായി ഓടുന്നതുമായ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി വിവരങ്ങള്‍- 12ല്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന സാധാരണ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ (1540), 6 ല്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന പുഷ്ബാക്ക് സീറ്റുളളവ (2000), 6 ല്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന സ്ലീപ്പര്‍ ബര്‍ത്തുളളവ (3000).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment