Latest News

ചൂരി സംഘര്‍ഷം പ്രതികളെ പോലീസ് സംരക്ഷിക്കുന്നു: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: കൊടുംക്രിമിനലുകളായ ബി.ജെ.പി പ്രവര്‍ത്തകര്‍ നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ പോലീസ് കണ്ണടക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചു.

കഴിഞ്ഞ ഏഴിന് മധര്‍ പഞ്ചായത്തിലെ ചൂരിയില്‍ സാമുദായിക വികാരം ഇളക്കിവിടുകയും പോലീസിനെ അക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ബി.ജെ.പി നേതാക്കള്‍ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് പത്രസമ്മേളനം വിളിച്ചുചേര്‍ക്കുകയും പരസ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്.
ഇവരെ അറസ്റ്റു ചെയ്തു നിമയത്തിന്റെ മുന്നിലെത്തിക്കേണ്ട പോലീസ് ഇക്കാര്യത്തില്‍ ഇരട്ടനീതി നടപ്പിലാക്കുകയാണ്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 267/14 കേസിലെ പ്രതികളായി എഫ്.ഐ.ആര്‍ ല്‍ പോലീസ് ഉള്‍പ്പെടുത്തിയ ബി.ജെ.പി നേതാക്കളെയാണ് പോലീസ് സംരക്ഷിക്കുന്നത്. നാട്ടില്‍നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ത്ത് ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ സാമുദായിക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി നേതാക്കള്‍ കേസില്‍ പ്രതികളായിട്ടും നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണ്.
സംഭവത്തില്‍ നിരപരാധികളെ കേസില്‍കുടുക്കാന്‍ പ്രത്യേക താല്പര്യം കാണിക്കുന്ന പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇത്‌പോലീസ് സേനക്ക് അപമാനമാണ്. ചൂരിയില്‍ സാമുദായിക കലാപം ഇളക്കിവിടുകയും പോലീസിനെ അക്രമിക്കുകയും ചെയ്ത കേസിലെ മുഴുവന്‍ ബി.ജെ.പി നേതാക്കളേയും അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ റഹ്മാന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.