ഭീമനടി/ചെറുവത്തൂര്‍: ക്യാമ്പസുകളെയും മലയോരത്തെയും ഇളക്കി മറിച്ച് സ്ഥാനാര്‍ഥി പര്യടനം. കാസര്‍കോടിന്റെ പ്രിയങ്കരനായ എംപി പി കരുണാകരന്‍ വെള്ളിയാഴ്ച വിവിധ ക്യാമ്പസുകളിലെത്തിയപ്പോള്‍ സ്വീകരിച്ച് ആനയിക്കാന്‍ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ അണി നിരന്നു. മുദ്രാവാക്യം വിളി കൊണ്ടും കരഘോഷം കൊണ്ടും വികസനത്തിന്റെ തേരാളിയെ ക്യാമ്പസുകളിലേക്ക് ആനയിച്ചു. എംപി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചുണ്ടികാണിച്ചായിരുന്നു മലയോര ജനത സ്ഥാനാര്‍ഥിയെ വരവേറ്റത്.
പകല്‍ ഒമ്പതരയോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭീമനടി ഗവ. ഐടിഐ യിലാണ് ആദ്യമായി വോട്ട് അഭ്യര്‍ഥനക്കെത്തിയത്. ഇവിടെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. അവിടെനിന്ന് ഭീമനടി ക്രിസ്തുരാജ ദേവാലത്തില്‍ ഫാ. ജോസഫ് ജോസഫ് മണ്ഡപത്തിനെ സന്ദര്‍ശിച്ച് പിന്തുണതേടി. തുടര്‍ന്ന് വിമല സ്‌കൂളിലും, ഭീമനടി ഖാദി യൂണിറ്റിലെ തൊഴിലാളികളെയും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. പിന്നിട് ഏളേരിത്തട്ടിലേക്കുള്ള യാത്രയില്‍ കുറത്തിമല കോളനിയില്‍ നിരവധിയാളുകള്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് ഇ കെ നായനാരുടെ നാമധേയത്തിലുള്ള ഗവ. കോളേജില്‍ എത്തിയ സ്ഥാനാര്‍ഥിക്ക് ഉജ്വല സ്വീകരണമാണ് നല്‍കിയത്.
കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കോളേജിലെ മുഴുവന്‍ കുട്ടികളും മുദ്രാവാക്യം വിളിയോടെ സ്ഥാനാര്‍ഥിയെ കോളേജിലേക്ക് ആനയിച്ചു. വിദ്യാര്‍ഥികളോടും അധ്യാപകരോടും വോട്ട് അഭ്യര്‍ഥിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം ഗോപാലനെ കോളേജ് യൂണിയന്‍ വക പൊന്നാട അണിയിച്ച് ആദരിച്ചു.
പിന്നീട് എളേരിത്തട്ട് ഖാദി യൂണിറ്റിലും സ്‌കൂളിലുമെത്തി വോട്ട് അഭ്യര്‍ഥിച്ചു. യാത്രക്കിടെ വിലങ്ങിലും വന്‍ ജനക്കൂട്ടം എതിരേറ്റു. പിന്നീട് ചിറ്റാരിക്കാല്‍ തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ തലശ്ശേരി അതിരൂപത വികാരിജനറല്‍ ഫാ. ഡോ. ജോണ്‍ ഒറ്റക്കണ്ടലിന്റെ നേതൃത്വത്തില്‍ അച്ചന്‍മാരും ഭാരവാഹികളും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.
ചിറ്റാരിക്കാല്‍ കിഴക്കന്‍കാവ് ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ക്ഷേത്ര പ്രസിഡന്റ് വത്സലന്‍ വൈദ്യര്‍ മാലയിട്ടും പൊന്നാട അണിയിച്ചമാണ് എതിരേററത്. മേല്‍ശാന്തി ഗണപതി ഭട്ട്, ക്ഷേത്രം സെക്രട്ടറി പി മുരളീധരന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ണിവയല്‍ ഗവ. ഐടിഐയിലും സ്വീകരണം നല്‍കി.
തുടര്‍ന്ന് ചീമേനി പള്ളിപ്പാറ ഐച്ച് ആര്‍ഡി കോളേജിലെത്തിയ സ്ഥാനാര്‍ഥിക്ക് വിദ്യാര്‍ഥികളും അധ്യാപകരും ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. എംപി എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ക്യാമ്പസുകളില്‍ പര്യടനം നടത്തുന്നത്. പിന്നീട് ചീമേനി എന്‍ജിനിയറിങ്ങ് കോളേജില്‍ എത്തിയ എംപിയെ കാത്ത് വിദ്യാര്‍ഥികള്‍ നേരത്തേതന്നെ തടിച്ച് കൂടിയിരുന്നു.
ഉന്നത പഠനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്ത പരിഹരിച്ച് ചീമേനിയില്‍ എന്‍ജിനിയറിങ് കോളേജ് സ്ഥാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് അറിയാവുന്ന വിദ്യാഥികള്‍ സ്‌നേഹോഷ്മള സ്വീകരണമാണ് നല്‍കിയത്. നാടിനെയും ജനങ്ങളെയും അവരുടെ ആവശ്യങ്ങളും തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കു. അത്തരം ആളുകളെ ജനം തിരിച്ചറിയുന്ന കാലമാണിതെന്ന് ലഘു പ്രസംഗത്തില്‍ സ്ഥാനാര്‍ഥി പറഞ്ഞു.
അധ്യാപകരെയും വിദ്യാര്‍ഥികളെയും കണ്ട് വോട്ടഭ്യര്‍ഥന നടത്തി. വിദ്യാഭ്യാസ മേഖലയടക്കം ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി മണ്ഡലത്തിന്റെ ഉന്നമനത്തിനായി ശബ്ദമുയര്‍ത്തിയ പി കരുണാകരനുള്ള പിന്തുണ അധ്യാപകരും വിദ്യാര്‍ഥികളും അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment