ബോവിക്കാനം: ഐക്യജനാധിപത്യ മുന്നണി മുളിയാര്‍ പഞ്ചായത്ത് തിരെഞ്ഞൈടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്മാന് ഏ.ബി. ഷാഫി അദ്ധ്യക്ഷത വഹിച്ചു,
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ധീഖിന്റെ വിജയത്തിനായി 501 അംഗ തിരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി ഏ.ബി. ഷാഫിയേയും, ജനറല്‍ കണ്‍വീനറായി ടി. ഗോപിനാഥന് നായരെയും തെരെഞ്ഞെടുത്തു.
യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്. സോമന്, ഇബ്രാഹിം പളളങ്കോട്, കെ.പി. കുമാരന് നായര്‍, ചേക്കോട് ബാലകൃഷ്ണന് നായര്‍, കെ.സാവിത്രി, കെ. നാരായണന് നായര്‍ മൂല, ഹനീഫ സി.ബി, കട്ടക്കാല്‍ ഷാഫി ഹാജി. കല്ലട്ര അബ്ദുല്‍ ഖാദര്‍, ഖാലിദ് ബെളളിപ്പാടി, എം.സി. പ്രഭാകരന്, എം. കുഞ്ഞമ്പു നമ്പ്യാര്‍ കെ.ബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, സിദ്ധീഖ് ബി, സുധീഷ് പാണൂര്‍, സി.കെ. പുഷ്പ, സതീ പാണൂര്‍ എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ഇ. മണികണ്ഠന് സ്വാഗതവും മധുസൂധനന് കോടി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment