കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ കൂടി വിലയിരുത്തലാവുമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍ വിജയത്തിന്റെയും പരാജയത്തിന്റെയും ഉത്തരവാദിത്തം യുഡിഎഫിന്റെ പാര്‍ലമെന്ററി നേതാവ് കൂടിയായ മുഖ്യമന്ത്രിക്കാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംസ്ഥാനത്ത് വിജയിച്ചു കയറുമെന്ന് പൂര്‍ണമായും ഉറപ്പുണ്ട്. എന്നാല്‍ പരാജയപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാങ്കല്‍പ്പിക ചോദ്യത്തിന് മറുപടി പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് പ്രസ്ക്ളബ് സംഘടിപ്പിച്ച പടയൊരുക്കം-14 പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടുക്കി ബിഷപ്പിനെതിരെ വി.ടി. ബല്‍റാം എംഎല്‍എയുടെ നികൃഷ്ട ജീവി പ്രയോഗം കോണ്‍ഗ്രസ് സംസ്കാരത്തിന് ഒരിക്കലും യോജിച്ചതല്ല. പാര്‍ട്ടിയുടെ രീതി വിട്ട് നേതാക്കള്‍ അഭിപ്രായം പറഞ്ഞാല്‍ വിമര്‍ശിക്കും. ഇത്തരത്തിലുള്ള ഭാഷ പ്രയോഗിക്കുന്നത് സിപിഎമ്മിന്റെ സംസ്കാരമാണ്. സഹിഷ്ണുതയോടെ പെരുമാറാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തയാറാകണം. ഭാഷ ഉപയോഗിക്കുന്നവര്‍ മിതത്വം പാലിക്കണം.

സമുദായ സംഘടനകളുമായി കോണ്‍ഗ്രസിന് എക്കാലവും മികച്ച ബന്ധമാണുള്ളത്. അവര്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും വിയോജിക്കാനും അവകാശമുണ്ട്. പാര്‍ട്ടി ഇതിനെയെല്ലാം സഹിഷ്ണുതയോടെ കാണുന്നു. തെറ്റാണെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയാറാണ്. മറിച്ച് ആരോപണത്തില്‍ അടിസ്ഥാനമില്ലെങ്കില്‍ തിരിച്ച് അതു മനസ്സിലാക്കിക്കൊടുക്കാനും പാര്‍ട്ടി ശ്രമിക്കും.
ആര്‍എസ്പിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തെറ്റായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് പുറത്തു വന്നവരാണ് അവര്‍. ഇടുക്കി സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസുമായുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റിന്റെ തീരുമാനം അനുസരിച്ചാണ് പി.ടി. തോമസിനെ കാസര്‍കോട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയോഗിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആര്‍എസ്പിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തെറ്റായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് പുറത്തു വന്നവരാണ് അവര്‍. ഇടുക്കി സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസുമായുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റിന്റെ തീരുമാനം അനുസരിച്ചാണ് പി.ടി. തോമസിനെ കാസര്‍കോട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയോഗിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment