Latest News

തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ നേട്ടം കൈവരിക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി

തൃക്കരിപ്പൂര്‍: യു ഡി എഫിന്റയും മുഖ്യമന്ത്രിയുടെയും വര്‍ധിച്ചുവരുന്ന ജനസ്വാധീനം കണ്ട് ആകെ അങ്കലാപ്പിലാണ് എല്‍ ഡി എഫെന്നും യു ഡി എഫിന്റെ തകര്‍ച്ച കാണാന്‍ ആഗ്രഹിച്ച എല്‍ ഡി എഫ് സ്വയംതകരുന്ന കാഴ്ചയാണ് കാണുന്നതെന്നും മന്ത്രിയും മുസ്‌ലിം ലീഗിന്റെ അമരക്കാരനുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.

ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ നയിച്ച ജനബോധന യാത്രയുടെ സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളന പരിപാടി തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ നേട്ടം കൈവരിക്കും. യു ഡി എഫിന്റെ അടിത്തറ ശക്തിപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

പൊതുജന സമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രിയുടെ ജനസ്വാധീനം വര്‍ധിച്ചുവരികയാണ്. ജനകീയ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ സി പി എം അടക്കമുള്ള ഇടതുകക്ഷികള്‍ ഭയക്കുകയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയ നേട്ടങ്ങളിലൂടെ ജനങ്ങളുടെ ജീവിതസൗകര്യം വര്‍ധിച്ചുവരുന്ന കാലഘട്ട മാണിത്. വികസിത രാജ്യം പോലെ കേരളത്തിലെ സാങ്കേതിക, ശാസ്ത്രീയ രംഗം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ വളര്‍ച്ചയാണ് മോഡിയുടെത്. ഇന്ത്യാ മഹാ രാജയ്‌ത്തെ ഒരൊറ്റ കണ്ണോടെ കാണുന്ന നേതൃത്വമാണ് യു പി എ സര്‍ക്കാരിന്റെതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വി കെ പി ഹമീദലി അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ കെ എം ഷാജി, പി ബി അബ്ദുറസാക്ക്, എന്‍ എ നെല്ലിക്കുന്ന്, ചെര്‍ക്കളം അബ്ദുല്ല, ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍, ഡി.സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ: കെ കെ രാജേന്ദ്രന്‍, കെ വി ഗംഗാധരന്‍, എ ജി സി ബഷീര്‍, എം എ സി കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു. വി കെ ബാവ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.