കരിപ്പൂര്‍: എയര്‍ഇന്ത്യ വിമാനത്തിലെ ജീവനക്കാരന്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 300 ഗ്രാം സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ഇന്ത്യ ക്യാമ്പില്‍ ക്രൂ ആയി ജോലിചെയ്യുന്ന ബിഹാര്‍ സ്വദേശി അനീഷ് പട്ടേലിനെ(35) എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം.
എയര്‍ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് വിമാനത്തിലെ ജീവനക്കാരനായിരുന്നു അനീഷ് പട്ടേല്‍. 9.30ന് കോഴിക്കോട്ടെത്തിയ വിമാനത്തിലെ ഇയാളുടെ ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ബാഗേജ് തുറന്ന് പരിശോധിച്ചു. പരിശോധനയില്‍ 100 ഗ്രാം വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെടുത്തു. ഇവയ്ക്ക് ഒമ്പത് ലക്ഷം രൂപ വിലവരും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
എയര്‍ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് വിമാനത്തിലെ ജീവനക്കാരനായിരുന്നു അനീഷ് പട്ടേല്‍. 9.30ന് കോഴിക്കോട്ടെത്തിയ വിമാനത്തിലെ ഇയാളുടെ ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ബാഗേജ് തുറന്ന് പരിശോധിച്ചു. പരിശോധനയില്‍ 100 ഗ്രാം വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെടുത്തു. ഇവയ്ക്ക് ഒമ്പത് ലക്ഷം രൂപ വിലവരും.

No comments:
Post a Comment