തളിപ്പറമ്പ ഹരിഹര്‍ ടാക്കീസിന് സമീപത്തെ കൃഷ്ണ ഹോട്ടലിന്റെ സീലിംഗ് പൊളിച്ച് അകത്തു കയറി ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായ മൂന്നംഗസംഘം മദ്യത്തിന്റെ അടിമകള്‍. കല്യാശേരിയിലെ മനത്തില്‍ പുല്ലായ്‌ക്കൊടി ശ്യാംകുമാര്‍ (28) പന്നിയൂരിലെ വേങ്ങയില്‍ രാമചന്ദ്രന്‍ (43), പരിയാരത്തെ വിലക്രിയന്‍ അഭിലാഷ്(30) എന്നിവരായിരുന്നു പിടിയിലായത്.
മൂന്നുപേരുടേയും പ്രധാന ഇടപാട് മദ്യപിക്കുക എന്നതാണ് തളിപ്പറമ്പ നഗരസഭ ഓഫീസ് ജീവനക്കാരന്‍ കരുണാകരന്‍ നമ്പ്യാരുടെ മകനാണ് ശ്യാംകുമാര്‍.പഴയ സാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്ന ആളാണ് രാമചന്ദ്രന്‍. സാധനങ്ങള്‍ പെറുക്കി വിറ്റ് കിട്ടുന്ന പണവുമായി ഉടന്‍ ബാറില്‍ ചെന്ന് മദ്യപിക്കും. റിട്ട എസ്.ഐ ജോസഫിന്റെ മകനാണ് അഭിലാഷ്. വിദ്യാസമ്പന്നനാണ് ഇയാളെങ്കിലും മദ്യപാനമാണ് പ്രധാന വിനോദം. മദ്യപാനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും ചങ്ങാതിമാരായത്.
എന്നാല്‍ മൂന്നുപേരും ഇതുവരെ ഒരു കളവുകേസിലും ഉള്‍പ്പെട്ടിട്ടില്ല. മദ്യപാനത്തിന് പണമില്ലാതെ വരുമ്പോള്‍ കള്ളുഷാപ്പില്‍ കയറി മദ്യം മോഷ്ടിക്കാറുണ്ട്. നേരത്തെ കുറ്റിക്കോല്‍ ഷാപ്പില്‍ കയറി മദ്യം മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹരിഹര്‍ ടാക്കീസിന് സമീപത്തെ ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചതോടെയാണ് തൊട്ടടുത്ത് ഹോട്ടലില്‍ കയറാന് മോഹമുദിച്ചത്. മോഷ്ടിച്ച ബൈക്ക് ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആക്രികച്ചവടക്കാര്‍ അത് തൂക്കി വില്‍ക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Bike, police, case, Arrested.


No comments:
Post a Comment