ക്വാലാലംപൂര്‍: ചൈനയിലേക്ക് പോകവെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയതാണെന്ന് അന്വേഷണ സംഘം. വിമാനത്തിന്റെ പൈലറ്റുമാരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ യാത്രക്കാരില്‍ ആരെങ്കിലും ആയിരിക്കാം റാഞ്ചലിന് പിന്നിലെന്നും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിലെ രണ്ട് വാര്‍ത്താവിനിമയ സംവിധാനങ്ങളും ആരോ മന:പൂര്‍വം സ്വിച്ച് ഓഫാക്കി. അതിനുശേഷം വിമാനത്തെ നിശ്ചിത പാതയില്‍ നിന്ന് ഗതിമാറ്റി പറപ്പിക്കുകയായിരുന്നു. വിമാനത്തെ റഡാറില്‍ കാണുന്നതില്‍ നിന്ന് തടയാനും സഞ്ചാരപാത അറിയാതിരിക്കാനുമായിരുന്നു ഇതെന്നും മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിനിധി പറഞ്ഞു. വിമാനം എവിടേക്കാണ് കൊണ്ടുപോയതെന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും അധികൃതരുടെ പക്കലില്ല. വിമാനം റാഞ്ചപ്പെട്ടതായി കരുതുന്നു എങ്കിലും റാഞ്ചിയവര്‍ മോചനദ്രവ്യമോ മറ്റോ ഇതുവരെ ആവശ്യപ്പെടാത്തതും ദുരൂഹമായി തുടരുകയാണ്.
മാര്‍ച്ച് എട്ടിനാണ് മലേഷ്യയില്‍ നിന്ന് ബീജിങിലേക്ക് പോയ ബോയിംഗ് 777 വിമാനം അപ്രത്യക്ഷമായത്. പുലര്‍ച്ചെ 12.41ന് പുറപ്പെട്ട വിമാനം 2.40ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്ന് മലേഷ്യയും ചൈനയും അമേരിക്കയുമടക്കം പന്ത്രണ്ട് രാജ്യങ്ങള്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും വിമാനം കണ്ടെത്താനായിരുന്നില്ല. അഞ്ചു ഇന്ത്യാക്കാരടക്കം 239 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലാണ് ഏറ്റവും ഒടുവില്‍ വിമാനത്തിനായി തെരച്ചില്‍ വ്യാപകമാക്കിയിരിക്കുന്നത്. വിമാനം അതിന്റെ ഗതി മാറ്റി ആന്‍ഡമാന്‍ ദ്വീപ മേഖലയിലേക്ക് പറന്നതായി റഡാര്‍ട്രാക്കിംഗ് വിദഗ്ദ്ധര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത 500 ദ്വീപുകളുണ്ട്. നിബിഡ വനങ്ങളാണ് മിക്ക ദ്വീപുകളിലും. ഇവിടെ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമുദ്രത്തില്‍ നാവികസേനയുടെ കപ്പലുകള്‍ പരിശോധനയാരംഭിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും തെരച്ചില്‍ നടത്തും. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ദുരന്തമുണ്ടായാല്‍ അത് അന്വേഷിക്കേണ്ട ചുമതല ഇന്ത്യയ്ക്കാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malaysia, Flight, Missing.

No comments:
Post a Comment