ലാഹോര്‍: തന്നെ മാനഭംഗപ്പെടുത്തിയ പ്രതിയെ നിരപരാധിയായി വിധിച്ച് വിട്ടയച്ചതില്‍ മനംനൊന്ത് യുവതി പോലീസ് സ്റ്റേഷനു സമീപം സ്വയം തീകൊളുത്തി ജീവനൊടുക്കി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫര്‍നഗര്‍ ജില്ലയിലുള്ള ബെറ്റ് മിര്‍ ഹസാര്‍ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. കൂട്ടമാനഭംഗത്തിനിരയായ 18-കാരിയായ അംമ്‌ന ബിബിയാണ് മരിച്ചത്.
ജനുവരി അഞ്ചിന് കോളജില്‍ നിന്നു വീട്ടിലേക്കു വരികയായിരുന്ന അംനയെ പ്രതി നാദിര്‍ ഖാനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് മാനഭംഗത്തിനിരയാക്കുകയായിരുന്നു. നാദിറിനെതിരേ മാനഭംഗശ്രമക്കുറ്റം മാത്രം ചുമത്തിയ പോലീസ് അയാളെ നിരപരാധിയായി ചിത്രീകരിച്ചു. വ്യാഴാഴ്ച കോടതി നാദിറിന് ജാമ്യം നല്കി. ഇതില്‍ മനംനൊന്ത അംമ്‌ന പോലീസ് സ്റ്റേഷനു മുന്നിലെത്തി തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ ശേഷം ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ അംമ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേസ് തള്ളിക്കളയാന്‍ നാദിര്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുള്‍ഫിക്കര്‍ അഹമ്മദിന് 70,000 രൂപ കൈക്കൂലി നല്കിയെന്നും അംനയുടെ മാതാവ് ആരോപിച്ചു. അതേസമയം, ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ അംമ്‌നയെ പോലീസുകാര്‍ ആരും തടഞ്ഞില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് സുള്‍ഫിക്കര്‍ അഹമ്മദിനെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് ഓഫീസര്‍ ഉസ്മാന്‍ അക്രം ഗോണ്ഡല്‍ സസ്‌പെന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lahor, Rape,Police Station, Suicide, Girl

No comments:
Post a Comment