തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാര്‍ അപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍. കോവളത്ത് എല്ല് പൊടിയുന്ന രോഗമുള്ള കുട്ടികളുടെ പരിപാടിയായ അമൃതവര്‍ഷിണിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. സമുദ്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
വീല്‍ ചെയറിലായിരുന്നു ദീപത്തിനടുത്തേക്ക് താരത്തെ എത്തിച്ചത്. അപകടത്തില്‍ പെട്ട് ചികിത്സ തുടരുന്ന ജഗതി ഇതാദ്യമായിട്ടാണ് പൊതുവേദിയിലേക്ക് വരുന്നത്. അപകടത്തിന് പിന്നാലെ വെല്ലൂര്‍ ആശുപത്രിയിലും പിന്നീട് വീട്ടിലും അതിന് ശേഷം കോട്ടയത്തെ ആശുപത്രിയിലുമായി മാറിമാറി കഴിയുന്ന ജഗതിക്ക് ഒരു മാറ്റം വരട്ടെ എന്ന ആലോചനയാണ് പുറത്തെത്തിച്ചത്.
സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.
No comments:
Post a Comment