തമിഴ് സംവിധായകന്‍ വിജയും മലയാളി നടി അമലാ പോളും വിവാഹിതരാവാന്‍ പോവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വരുന്ന ജൂണ്‍ പന്ത്രണ്ടാം തീയതി ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. വിവാഹ തീയതി നിശ്ചയിക്കുകയും ക്ഷണക്കത്തുകള്‍ അച്ചടിക്കുകയും ചെയ്‌തെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ വിവാഹമുണ്ടാവുമോ എന്ന ചോദ്യത്തിന് വിജയിയുടെ അടുത്ത ചിത്രമായ ശൈവത്തിന്റെ റിലീസിനുശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ നല്കുന്ന മറുപടി
കോളിവുഡില്‍ ഇരുവരും തമ്മിലുള്ള ബന്ധം സംസാരവിഷയമായിരുന്നു. സിനിമാ പ്രൊമോഷന്‍ വേദികളിലും ചടങ്ങുകളിലും അമലയും വിജയും ഒരുമിച്ചെത്തുന്നതാണ് ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്. വിജയ് വിദേശത്തുനിന്നും തിരിച്ചെത്തിയ ശേഷം മറുപടി നല്കാമെന്ന് അമല അറിയിച്ചു. അമലയുടെ ദൈവതിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ വിജയ് ആണ്. അറേഞ്ച്ഡ് മ്യാരേജിന് തയ്യാറല്ലെന്ന് അമല നേരത്തെ അറിയിച്ചിരുന്നു.

No comments:
Post a Comment