കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ ഒരു പ്രത്യേകവിഭാഗത്തെ കാന്തപുരം വിഭാഗം പിന്തുണച്ചു കൊണ്ടുള്ള വാര്‍ത്ത തെററാണെന്ന് കാന്തപുരം സുന്നീ വിഭാഗം നേതാക്കള്‍ അറിയിച്ചു.
അത്തരം ഒരു വാര്‍ത്ത യോ തീരുമാനമോ പ്രഖ്യാപനമോ നേതാക്കളില്‍ നിന്ന് ഉണ്ടായിട്ടില്ല . ചിലരുടെ താല്പര്യങ്ങല്‍കനുസരിച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയില്‍ ആരും വഞ്ചിതരാകരുതെന്നും നേതാക്കള്‍ അറിയിച്ചു.
കണ്ണൂര്‍, വടകര, കോഴിക്കോട്, പൊന്നാനി, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനും മലപ്പുറത്ത് നിഷേധവോട്ട് ചെയ്യാനും മറ്റ് മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ട് ചെയ്യാനും കാന്തപുരം വിഭാഗം തീരുമാനിച്ചതായി റിപ്പോര്‍ട്ടര്‍ ചാനല്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ സംപ്രേഷണം ചെയ്തത്.
No comments:
Post a Comment