തൃക്കരിപ്പൂര്‍: കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെച്ചൊല്ലി അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഉടുമ്പുന്തല കണ്ണൈങ്കയിലെ ടി.വി.സുരേഷ് (41) നാണ് കുത്തേറ്റത്.
ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സുരേഷിന്റെ പറമ്പിലൂടെ ലൈന്‍ വലിക്കുന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. ചന്തേര പോലീസ് കേസെടുത്തു.



No comments:
Post a Comment