നെയ്യാറ്റിന്‍കര എം.വി.സണ്‍,നേമം തേജസ്സ്, വലിയറത്തല ശിവ, ചപ്പാത്ത് കാര്‍ത്തിക,ഭരതന്നൂര്‍ തമ്പുരാട്ടി, കിളിമാനൂര്‍ സീത, കല്ലറ ശരവണ, കഠിനംകുളം ശക്തി, കിളിമാനൂര്‍ എസ്.എന്‍.വി, കഠിനംകുളം എസ്.ജെ.,വണ്ടിത്തടം കവിത, ശ്രീകാര്യം ജോഷി, കാരേറ്റ് ജോളി,പള്ളം ജയ, ഉച്ചക്കട ഗീത, പനച്ചമൂട് ഭദ്ര, ആര്യനാട് ആതിര............. 2009 ജനുവരിയില്‍ തിരുവന്തപുരത്ത് അടച്ചു പൂട്ടിയ സിനിമ കൊട്ടകകളുടെ പട്ടികയാണിത്.ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട് അതിജീവനത്തിന്റെ പോരാട്ടത്തിലാണ് ഗ്രാമീണസിനിമ ടാക്കീസുകള്‍. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ പ്രധാന വിനോദ കേന്ദ്രമായിരുന്ന സിനിമ കൊട്ടകകളുടെ പ്രതാപകാലം അസ്തമിക്കുകയാണ്.
സിനിമാടാക്കീസുകളിലെ തറയിലും ബഞ്ചിലും ചാരുകസേരയിലും ഇരുന്ന് എത്രയോ തലമുറകള്‍ ജിവിതഗന്ധികളായ ചിത്രങ്ങളുടെ കാഴ്ചക്കാരായി.ഗ്രാമങ്ങളിലെ നാടകശാലകള്‍ വഴിമാറിയതോടെയാണ് സിനിമാപ്പുരകളുടെ നല്ലകാലം ആരംഭിച്ചത്.ഒരു കാലത്ത് സിനിമാടാക്കീസ് ഉടമയെ നാട്ടിലെ പ്രമാണിയായി അംഗീകരിച്ചിരുന്നു.വ്യാജ സിഡികളുടെ പ്രചാരവും ടി.വി.ചാനലുകളും കേബിള്‍ ടി.വിയും ഈ വ്യവസായത്തെ തകര്‍ക്കാന്‍ പ്രധാന പങ്കുവഹിച്ചു.1990ല്‍ 1367 ചെറുതും വലുതുമായ തിയേറ്റുകളാണ് കേരളത്തിലുണ്ടായിരുന്നത്. 2000-04ല്‍ സിനിമാകൊട്ടകള്‍ പൂര്‍ണ്ണമായും പ്രതിസന്ധിയിലായി. 2008 ഒക്‌ടോബറില്‍ സംസ്ഥാനത്താകെ ഉണ്ടായിരുന്ന 800 തിയേറ്ററുകള്‍ 2009 ഒക്‌ടോബറില്‍ 700 ആയി കുറഞ്ഞു. നല്ല കളക്ഷനുള്ള പാലക്കാട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ഓണത്തിന് ശേഷം 10 തിയേറ്ററുകളാണ് പൂട്ടിയത്.
ഇടുക്കിയിലെ സാഹചര്യമാണ് ഏറെ പരിതാപകരം.മൂന്നാറിലെ റിലീസ് തിയേറ്റര്‍ വരെ പൂട്ടി.തോട്ടം തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതും ലയങ്ങളില്‍ കേബിള്‍ ബന്ധം വന്നതും തോട്ടം തൊഴിലാളികളെ ടെലിവിഷനു മുന്നില്‍ തളച്ചു.ഇടുക്കി, വയനാട് ജില്ലകളിലെ തകര്‍ച്ചക്ക് പ്രധാന കാരണവുമിതാണ്. തിരുവനന്തപുരം ജില്ലയില്‍ ആകെ ഉണ്ടായിരുന്ന 84 തിയേറ്ററുകളില്‍ 2008 ല്‍ 19 എണ്ണമാണ് പൂട്ടിയത്.കഴിഞ്ഞ വര്‍ഷം ആറും.കൊല്ലത്ത് ആകെയുണ്ടായിരുന്ന 56ല്‍ പത്തും പത്തനംതിട്ടയില്‍ 20ല്‍ അഞ്ചും ആലപ്പുഴയില്‍ 42ല്‍ പത്തും ടാക്കീസുകള്‍ 2008ല്‍ പൂട്ടിയപ്പോള്‍ കോട്ടയത്ത് 41ല്‍ എട്ടിനും ഇടുക്കിയില്‍ 26ല്‍ എട്ടിനും എറണാകുളത്ത് 74ല്‍ ഏഴിനും താഴ് വീണു.
സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരില്‍ 61ല്‍ 12 ഉം പാലക്കാടില്‍ 96ല്‍ 17 ഉം നിശ്ചലമായി.മലപ്പുറത്ത് 2008ല്‍ 121 തിയേറ്ററുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 80 ആയും കോഴിക്കോട് ജില്ലയില്‍ ഉണ്ടായിരുന്ന 85 തിയേറ്ററുകളില്‍ 12 അടച്ചു പൂട്ടിയപ്പോള്‍ വയനാട്ടില്‍ 35ല്‍ 12 ഉം കണ്ണൂരില്‍ 58ല്‍ പത്തും കാസര്‍ഗോഡില്‍ 33ല്‍ 15 ഉം നിന്നു.റിലീസ് ചിത്രങ്ങള്‍ എ ക്ലാസ്സ് തിയേറ്ററുകളില്‍ ഓടിയ ശേഷമാണ് ബി.,സി. ക്ലാസ്സ് തിയേറ്ററുകളില്‍ എത്താറുള്ളത്.ഗ്രാമങ്ങളിലെ സി.ക്ലാസ്സ് തിയേറ്ററുകളില്‍ പഴയ ചിത്രങ്ങള്‍ കാണാന്‍ ആളെത്താതായതോടെയാണ് ഗ്രാമീണസിനിമാവ്യവസായത്തിന്‍രെ നട്ടെല്ലൊടിഞ്ഞത്.വ്യാജസി.ഡികളുടെ വ്യാപകമായ പ്രചരണവും ഒരു പരിധി വരെ ടാക്കീസുകളുടെ പ്രവര്‍ത്തനത്തിന് വിലങ്ങു തടിയായി.
സി.ഡി.കമ്പനികള്‍ക്ക് പകര്‍പ്പവകാശത്തോടൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്ന പ്രിന്റ് ഉപയോഗിച്ച് വ്യാജ സിഡികള്‍ ഇറങ്ങുന്നത് വ്യാപകമായി.പകര്‍പ്പവകാശ നിബന്ധനകള്‍ക്ക് വിരുദ്ധമായി ചിത്രം പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സി.ഡി. ഇറങ്ങുന്നതോടെ ബി.സി.ക്ലാസ്സ് തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നത് നിലച്ചു.
വൈദ്യുതി ചാര്‍ജ്ജിന്റെ അമിതമായ വില വര്‍ധനവും കാര്‍ബണിന്റെ വില കയറ്റവും മറ്റൊരു പ്രതിസന്ധിക്ക് ആക്കം കൂട്ടി.പിടിച്ചു നില്‍ക്കാനാവാതെ ബി.സി.ക്ലാസ്സ് തിയേറ്ററുകള്‍ പലതും പൊളിച്ചു.പലതും വ്യാപാര സമുച്ചയങ്ങളും കല്യാണ മണ്ഡപങ്ങളും ഗോഡൗണുകളുമായി മാറി.പുതിയ സിനിമകളുടെ വ്യാപകമായ റിലീസിംഗാണ് പ്രധാന പരിഹാരമാര്‍ഗ്ഗമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.വിതരണക്കാര്‍ക്ക് രണ്ടു കോടി രൂപ വരെ നല്‍കി റിലീസ് ചിത്രങ്ങള്‍ എ ക്ലാസ്സ് തിയേറ്ററുടമകളുടെ ഫെഡറേഷന്‍ കൈക്കലാക്കുകയാണ്.
തമിഴ് നാട്ടില്‍ ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ 450 തിയേറ്ററുകളില്‍ വരെ ഒരേ സമയം റിലീസ് ചെയ്യുകയാണ്.ഹിന്ദി ചിത്രങ്ങള്‍ ലോകരാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ 1500 ല്‍ അധികം കേന്ദ്രങ്ങളിലാണ് ഒരേ സമയം റിലീസാവുന്നത്.ആധുനിക ഉപഗ്രഹ സംവിധാനത്തിലൂടെ പ്രത്യേകം പ്രത്യേകം പ്രിന്റുകളില്ലാതെ തന്നെ എത്ര കേന്ദ്രങ്ങളില്‍ വേണമെങ്കിലും ഒരേ സമയം റിലീസ് ചെയ്യാമെന്ന സാധ്യതയാണ് വ്യവസായം ഉറ്റു നോക്കുന്ന ഏക പ്രതീക്ഷ.സിനിമാവ്യവസായത്തില്‍ തന്നെ പിടിച്ചു നില്‍ക്കാനായി വലിയ തിയേറ്ററുകളെ 200 സീറ്റുകള്‍ മാത്രമുള്ള മിനി തിയേറ്ററുകളാക്കി മാറ്റി മള്‍ട്ടി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിലേക്ക് ഉടമകള്‍ മാറുകയാണ്. അതു ഒരു പരിധി വരെ വിജയം കണ്ടിരിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Movie,Theatre.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment