Latest News

സോളാര്‍ കേസ് സിനിമയായി; സെന്‍സര്‍ബോര്‍ഡ് തടഞ്ഞു

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് സിനിമയായി. സരതി നായര്‍ക്ക് പകരം ഹരിത നായരാണ് നായിക. ശാലുമേനോന് പകരം ഗായത്രി മേനോന്‍.

'സോളാര്‍ സ്വപ്‌നം' എന്ന പേരില്‍ തയ്യാറാക്കിയ സിനിമ തിരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് ഇതിന് കത്രികെവച്ചു. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെയും അനുമതി വേണമെന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ തീര്‍പ്പ്. ഈ കടമ്പകള്‍ തീര്‍ത്തുവരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയും.

മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗം മേധാവിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജോളി സഖറിയ, നടി മേനക, എഴുത്തുകാരി സുനിത, സംവിധായകന്‍ അരുണ്‍ പിള്ള, എഴുത്തുകാരനായ സുധീര്‍ പരമേശ്വരന്‍ എന്നിവരടങ്ങുന്ന സെന്‍സര്‍ബോര്‍ഡാണ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

രാജുജോസഫ് നിര്‍മ്മിച്ച് ജോയ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിതയെ അവതരിപ്പിക്കുന്നത് പൂജയെന്ന നടിയാണ്. അജയ്‌നെ ഭുവനും നര്‍ത്തകിയായ ഗായത്രിമേനോനെ തുഷാരയും അവതരിപ്പിക്കുന്നു. ഹരിതയുടെ വക്കീലായി വരുന്നത് നടന്‍ ദേവനാണ്‚. ഗായത്രിമേനോന്റെ ഐറ്റം ഡാന്‍സും മറ്റുമുള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്റര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.
ഈ ചിത്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ 'അയ്യോ തിരഞ്ഞെടുപ്പിന് മുമ്പേ ഇറക്കാന്‍ പറ്റിേല്ല' എന്നായിരുന്നു ചിത്രവുമായി ബന്ധപ്പെട്ടവരുടെ ആത്മഗതം.

കേരള കോണ്‍ഗ്രസ്-ബിയെ അനുസ്മരിപ്പിക്കുംവിധം 'ഞാനാണ് പാര്‍ട്ടി്' എന്ന മറ്റൊരു സിനിമയും സെന്‍സര്‍ബോര്‍ഡിന് മുമ്പാകെ വന്നിരുന്നു. കുടുംബവഴക്കും രാഷ്ട്രീയവുമൊക്കെയാണ് ഇതിന്റെ കഥ. ഈ ചിത്രവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar-Movie, Solar Swapnam.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.