Latest News

വെടിയുണ്ടകളുമായി അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

ന്യൂയോര്‍ക്ക്: വെടിയുണ്ടകളുമായി അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം അവസാനമാണ് മാനി എന്‍കാര്‍നാഷിയന്‍ എന്ന ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസറെ കസ്റ്റഡിയിലെടുക്കുന്നത്.

അനുവാദമില്ലാതെ ആയുധങ്ങള്‍ കൈവശം വച്ച കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാഗില്‍ വസ്ത്രങ്ങളും മറ്റും നിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയുണ്ടകള്‍ വെച്ചുപോയതാണെന്നാണ് ഇയാള്‍ പറയുന്നത്.

ഭാര്യയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയില്‍ എത്തിയവേളയിലാണ് ഇയാളെ പിടികൂടുന്നത്. കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ ഇയാള്‍ രാജ്യം വിട്ടുപോകുന്നത് തടഞ്ഞിട്ടുണ്ട്.നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെക്കെതിരെ അമേരിക്ക കൈക്കൊണ്ട നടപടികള്‍ക്കെതിരെ ഇന്ത്യ ഈ പോലീസുകാരന്റെ അറസ്റ്റിലൂടെ പ്രതികാരം ചെയ്യുകയാണെന്നാണ് ന്യൂയോര്‍ക്കിലെ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥന്റെ മോചനത്തിനായി അമേരിക്ക നയതന്ത്രതലത്തില്‍ നീക്കം സജീവമാക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.