Latest News

വൃക്കരോഗത്തെ തുടര്‍ന്ന് അധോലോക നായകന്‍ ഛോട്ടാരാജന്‍ ഗുരിതരാവസ്ഥയില്‍

മുംബയ്: വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാരാജന്‍ (59) ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മുംബയ് അധോലോകം അടക്കി ഭരിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യഎതിരാളി എന്ന നിലയില്‍ അറിയപ്പെടുന്ന ഛോട്ടാരാജനെ ഗുരുതരാവസ്ഥയില്‍ മലേഷ്യയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഛോട്ടാരാജന്റെ അനുയായിയും ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയുമായ അബു സാവന്താണ് മലേഷ്യയിലെ ആശുപത്രിയില്‍ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് മാസം മുന്‍പ് ഛോട്ടാരാജന്റെ അമ്മ മരിച്ചിരുന്നു.

ഛോട്ടാരാജനെപ്പോലെ തന്നെ മക്കോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം)? നിയമപ്രകാരം കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് സാവന്ത്. 2001ല്‍ ദാവൂദിന്റെ ഗുണ്ടാസംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ഛോട്ടാരാജന്‍ അന്ന് പ്രാഥമിക ചികിത്സ മാത്രമാണ് നടത്തിയത്. അതാണ് ഇപ്പോള്‍ വൃക്ക രോഗത്തോടൊപ്പം ഛോട്ടാരാജനെ അലട്ടുന്നതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

രാജേന്ദ്ര സദാശിവ് നിഖല്‍ജെ എന്ന ഛോട്ടാരാജന്‍ 1991 മുതല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗ്രൂപ്പുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തിവരികയായിരുന്നു.
അധോലോകത്തെ അതികായകര്‍ തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സിനിമ, ക്രിക്കറ്റ് വ്യവസായത്തെയും ബാധിച്ചിരുന്നു.

തൊണ്ണൂറുകളിലാണ് ഛോട്ടാരാജനും ദാവൂദും തമ്മില്‍ തെറ്റുന്നത്. പിന്നീട് തെക്കന്‍ ഏഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിവന്ന ഛോട്ടാരാജനു നേരെ രണ്ടായിരമാണ്ടില്‍ വധശ്രമം ഉണ്ടായി. വയറ്റില്‍ വെടിയുണ്ടകള്‍ പാഞ്ഞുകയറിയെങ്കിലും പിന്നീട് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം ഇതുവരെ ഛോട്ടാരാജന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിരുന്നില്ല.

അടുത്തിടെ ഛോട്ടാരാജന്റെ രക്തസമ്മര്‍ദ്ദവും ക്രമാതീതമായി ഉയര്‍ന്നിരുന്നു. 1991,92 വര്‍ഷങ്ങളില്‍ മുംബയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഛോട്ടാരാജനും ദാവൂദ് ഇബ്രാഹിമിനും പങ്കുണ്ടെന്നും ഇരുവരും പരസ്പരം പോരടിച്ചതിന്റെ ഫലമാണ് സ്‌ഫോടനമെന്നും വാര്‍ത്തകളുണ്ടായിരുന്നു. മകളുടെ പഠനവുമായി ബന്ധപ്പെട്ട് വിദേശയാത്ര, ജാമ്യം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഛോട്ടാരാജന്റെ ഭാര്യ സുജാത നിഖല്‍ജെ അടുത്തിടെ മുംബയ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി അത് തള്ളുകയാണുണ്ടായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mumbai, Chatarajan, Hospital Treatment.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.