Latest News

ലോകകപ്പ് തോല്‍വി: യുവരാജിന്റെ വീടിന് നേരെ കല്ലേറ്‌

ചണ്ഡീഗഢ്: ടി20 ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റതില്‍ കുപിതരായ ഇന്ത്യന്‍ കാണികള്‍ യുവരാജ് സിങിന്റെ വീടിന് നേരെ കല്ലേറ് നടത്തി. ചണ്ഡീഗഢിലെ മണിമജ്രയിലെ വീടിനു നേരെയായിരുന്നു രാത്രി വൈകി കല്ലേറുണ്ടായത്. വിവരമറിഞ്ഞ പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി പ്രകോപിതരായ കാണികളെ ഓടിച്ചു.

അതേസമയം, ലോകകപ്പിലെ തോല്‍വിക്ക് യുവരാജിനെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ലെന്ന് യുവരാജിന്റെ പിതാവ് യോഗ്‌രാജ് പറഞ്ഞു. നമ്മള്‍ തോല്‍ക്കുമ്പോള്‍ വിമര്‍ശകര്‍ പലഭാഗത്തുനിന്നുമെത്തും. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ് കളിയുടെ കാര്യവും വ്യത്യസ്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫൈനല്‍ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍ മാത്രമായിരുന്നു യുവരാജിന്റെ സമ്പാദ്യം. ഒരു വശത്ത് മികച്ച ഫോമില്‍ ബാറ്റേന്തുകയായിരുന്ന കോലിക്ക് സ്‌ട്രൈക്ക് കൈമാറുന്നതിലും യുവരാജ് പരാജയപ്പെട്ടു. അവസാന നാല് ഓവറുകളില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുകകൂടി ചെയ്തതോടെ കളി ഇന്ത്യയില്‍ നിന്നും അകന്നുമാറി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Cricket, Yuva raj Singh, House.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.