Latest News

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

കൊടുങ്ങല്ലൂര്‍: പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ലക്ഷങ്ങള്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കവര്‍ന്നു. ഇരുപത് ലക്ഷത്തോളം രൂപ മോഷണം പോയെന്ന് ദേവസ്വം അധികൃതര്‍ പറയുമ്പോള്‍ നഷ്ടം ഒരു കോടിയോളം വരുമെന്ന് ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

രാവിലെ എത്തിയ ക്ഷേത്രം ജീവനക്കാരാണ് മോഷണം വിവരം അറിഞ്ഞത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഊട്ടുപുരയോട് ചേര്‍ന്നുള്ള സ്‌ട്രോംഗ് റൂമിന്റെ ജനലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ ഭരണി ഉത്സവം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളതിനാല്‍ എല്ലാ പണപ്പെട്ടികളും നിറഞ്ഞിരുന്നു. 9 ലക്ഷത്തോളം രൂപ സൂക്ഷിക്കാവുന്ന അഞ്ച് പണപ്പെട്ടികള്‍ കാണായതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 

സംഭവമറിഞ്ഞ് നിരവിധി ഭക്തരും തടിച്ചുകൂടിയിട്ടുണ്ട്. ഇത്രയുമധികം പണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് യാതൊരു സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നില്ല. കെട്ടിടമാകട്ടെ ശോച്യാവസ്ഥയിലുമാണ്. മോഷണത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് കരുതുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധര്‍ ഉടന്‍ സ്ഥലത്തെത്തും. 















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kodungallur, Temple, Robbery, Police, Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.