Latest News

'മാല പൊട്ടിക്കല്‍- ലൈവ്! മോഷണത്തെക്കുറിച്ച് ചാനലിന് ബൈറ്റ് നല്‍കുന്നതിനിടെ മോഷണം

റിയോ ഡി ജനേറോ: അക്രമങ്ങല്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ടിവി ചാനനില്‍ ചര്‍ച്ച നടന്നു കൊണ്ടിരുന്നതിനിടയ്ക്ക് മോഷണ ശ്രമം. ബ്രസീലിയന്‍ യുവതിയുടെ സ്വര്‍ണ മാല പൊട്ടിക്കാനാണ് അക്രമി ശ്രമിച്ചത്. മാല പൊട്ടിക്കാന്‍ മാത്രമേ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. യുവതിയും ചാനല്‍ പ്രവര്‍ത്തകരും പിന്നാലെ പാഞ്ഞതോടെ മാല ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

സംഭവം ടിവി കാമറയില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. യുവതി ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. ഇന്റര്‍വ്യൂ ചെയ്തുകൊണ്ടിരുന്ന ടിവിചാനല്‍ പ്രവര്‍ത്തകന്‍ ആക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉയര്‍ന്ന തോതില്‍ അക്രമങ്ങള്‍ നടക്കുന്ന നഗരമാണ് റയോ. നഗരത്തിന് പുറത്ത് ഗ്യാങ്ങുകളുടെ വിളയാട്ടമാണ്. മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ധാരാളമായി നടക്കാറുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 406 കൊലപാതകങ്ങളാണ് നടന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 40 ശതമാനം കൂടുതലാണിത്. പട്ടാപ്പകള്‍ പോലും നഗരത്തില്‍ പോലീസില്ലാത്തതിനെക്കുറിച്ച് ഇവര്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ ചിത്രം കാമറയില്‍ പതിയുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ മോഷണം നടത്താന്‍ അയാള്‍ ശ്രമിച്ചു എന്നത് ഭീകരത വര്‍ധിപ്പിക്കുന്നു.

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുവാനെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ളൊരു താക്കീത് കൂടിയാണ് ഈ വീഡിയോ. ഏതായാലും ലോകകപ്പിന് മുമ്പ് നഗരം ശുദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ബ്രസീലിലെ പട്ടാളക്കാര്‍. ആയിരത്തഞ്ഞുറോളം പേരടങ്ങുന്ന സായുധ സംഘം നിരത്തുകളില്‍ പെട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Brazil, Robbery.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.