Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍


കരിപ്പൂര്‍ . ടാല്‍കം പൌഡര്‍ ടിന്നിനുള്ളില്‍ ഷീറ്റ്രൂപത്തിലും വസ്ത്രത്തിന്റെ ബട്ടണ്‍ ആയും ഒളിപ്പിച്ച് 14 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം. 455 ഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് ചെങ്കള മച്ചിപ്പുറം തെക്കില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ(28) ബാഗേജില്‍ എക്സ്റേ പരിശോധനയില്‍ കാണാനാകാത്തവിധം ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്.

കണ്‍വെയര്‍ ബെല്‍റ്റിലേക്ക് എക്സ്റേയിലൂടെ കടന്നുപോകുമ്പോള്‍ സംശയം തോന്നിയിരുന്നു. എയര്‍ ഇന്ത്യയുടെ ദുബായ്-കോഴിക്കോട് വിമാനത്തില്‍ എത്തിയ സിദ്ദീഖ് സ്വര്‍ണം ഉള്ളതായി നിശ്ചിത ഫോമില്‍ എഴുതി നല്‍കുകയോ പരിശോധനാ കൌണ്ടറില്‍ പറയുകയോ ചെയ്തില്ല. പുറത്തു കടക്കാനുള്ള കവാടത്തില്‍ എത്തിയ സിദ്ദീഖിനെ തിരിച്ചുവിളിച്ച് ബാഗ് പരിശോധിച്ച് പിടികൂടുകയായിരുന്നു.

ടിന്നുകള്‍ക്കുള്ളില്‍നിന്ന് ചെറിയ സ്വര്‍ണഷീറ്റുകളും വസ്ത്രത്തില്‍നിന്ന് അഞ്ചു സ്വര്‍ണ ബട്ടണുകളും ലഭിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ലോഗേഷ് ദാമോറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എം.കെ. സവീന്‍, വി.വി. വിനോദ്കുമാര്‍, സി.വി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചേര്‍ന്നാണു സ്വര്‍ണം കണ്ടെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold-Case, Airport, Police,Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.