കാസര്‍കോട്: പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി
ഉദുമ പാക്യാരയിലെ സക്കീര്‍ നസീമ ദമ്പതികളുടെ മകള്‍ ഷംസീന ആത്മഹത്യ ചെയ്യാനുണ്ടായ
കാരണങ്ങള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ തക്കതായ നിയമനടപടികള്‍
സ്വീകരിക്കണമെന്നും നിര്‍ധരായ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആക്ഷന്‍
കമ്മിററി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷംസീനയുടെ പാതാവ് മുഖ്യമന്തിക്ക് നല്‍കിയ നിവേതനത്തിന്റെ തുടര്‍നടപടികള്‍ തൃപ്തികരമല്ല. ബേക്കല്‍ പോലീസ് അസ്വഭാവിക മരണമെന്ന നിസ്സാര കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ആക്ഷന്‍ കമ്മിററി ആരോപിച്ചു.
കോളേജുകളില്‍ നിരോധിക്കപ്പെട്ട ഫോണുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഷംസീനയെ ആത്മഹത്യയിലേക്ക് നയിച്ചത്. മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സക്കീര്‍ ബേക്കല്‍പോലീസില്‍ വിശദമായ പരാതി നല്‍കിയെങ്കിലും വന്‍കിട ലോബികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അന്വേഷണം നിര്‍ജ്ജീവമാണ്. ഷംസീനയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ സമരപരിപാടികളുമായി പ്രക്ഷോഭ സമിതി മുന്നോട്ടു പോകും.
ആദ്യപടിയായി മെയ് 5ന് തിങ്കളാഴ്ച വൈകുംന്നേരം 3 മണിക്ക് പാലക്കുന്നില്‍ ബഹുജന ധര്‍ണ്ണയും ഒപ്പുശേഖരണവും സംഘടിപ്പിക്കും ധര്‍ണ്ണ മുന്‍മന്ത്രി സി.ടി. അഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ സമിതി രക്ഷാധികാരികളായ ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ , ജവഹര്‍ ബാലജനവേദി ഉദുമ ബ്ലോക്ക് ചെയര്‍മാന്‍ ടി.വി.വേണുഗോപാലന്‍, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി ടി.ടി.കബീര്‍, ചെയര്‍മാനും ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കെ.വി.രാജേന്ദ്രന്‍, കണ്‍വീനര്‍ മൊയ്തീന്‍.പി.മൂസ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment