Latest News

മദ്യ-ബ്ലേഡ് മാഫിയകള്‍ക്കെതിരെ യുവജനരോഷം

കാസര്‍കോട്: മദ്യ-ബ്ലേഡ് മാഫിയകള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യൂത്ത്‌ലീഗ് കമ്മിറ്റി ആഹ്വനം ചെയ്ത റാലിയില്‍ പ്രതിഷേധം അലതല്ലി.ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ റാലി നടന്നു. 

ഒരു മനുഷ്യന്റെ ജീവനെ മൊത്തം നിരാശയിലേക്കും പിന്നീട് മരണത്തിലേക്കും തള്ളിയിടുന്ന കൊടുക്രൂരതയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ യുവത്വം രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ആഹ്വാനം ചെയ്തു. പലിശ തിന്ന് ജീവിക്കുന്നവര്‍ മനുഷ്യന്റെ പച്ചമാംസമാണ് കൊത്തിവലിക്കുന്നതെന്നും സഹോദരന്റെ ജീവിതം തകര്‍ക്കുന്ന ഇത്തരം നീചകൃത്യങ്ങളെ ഇനിയും നോക്കിനില്‍ക്കാനാവില്ലെന്നും റാലികള്‍ മുന്നറിയിപ്പ് നല്‍കി.
കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള റാലി ഫിര്‍ദൗസ് റോഡിലെ മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാന്റ് ചുറ്റി പോസ്റ്റ് ഓഫീസ് പരിസത്ത് സമാപിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. അഷറഫ് എടനീര്‍, മമ്മുചാല, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബി.ടി.അബ്ദുല്ല, ഹാരിസ് പടഌ നൗഷാദ് മീലാദ്, ഖലീല്‍ സിലോണ്‍, ഹാരിസ് തായല്‍, സഹീര്‍ ആസിഫ്, റഊഫ് ബായിക്കര, സി.എ.അഹമ്മദ് കബീര്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, നൗഷാദ് കരിപ്പൊടി, ഖാലിദ് പച്ചക്കാട്, സുബൈര്‍ മാര, നൂറുദ്ദീന്‍ ബെളിഞ്ച, സഅദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, നസീഫ്, റിസ്‌വാന്‍, എം.എ.നജീബ് സംസാരിച്ചു.
കുമ്പള: മഞ്ചേശ്വരം മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ പ്രകടനം നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്, എ.കെ.ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, സെഡ്.എ.കയ്യാര്‍, ഉമ്മര്‍ അപ്പോളോ, ടി.എം.ഷുഹൈബ്, മുഹമ്മദ് കുഞ്ഞി ആരിക്കാടി, റസാഖ് കെദമ്പാടി, ബി.എം.മുസ്തഫ, കെ.വി.യൂസഫ്, പി.എം.സിദ്ദീഖ് പേരാല്‍, റഫീഖ് കണ്ണൂര്‍, അഷറഫ് മര്‍ത്യ, റഹ്മാന്‍ ഗോള്‍ഡന്‍, പി.വൈ.ആസിഫ്, അസീസ് കളായി, സിദ്ദീഖ് മഞ്ചേശ്വരം, താഹിര്‍, ടി.എ.ഷരീഫ്, ലത്തീഫ് പത്വാടി, ഉമ്മര്‍ ബൈരിമൂല, സവാദ് അംഗഡിമുഗര്‍, നിയാസ് മൊഗ്രാല്‍, ബി.എ.റഹ്മാന്‍ ആരിക്കാടി, മോത്തിയ പാച്ചാണി നേതൃത്വം നല്‍കി.
ബേക്കല്‍: ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കലില്‍നടന്ന പ്രകടനത്തിന് ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍ കണ്ടത്തില്‍, കെ.എം.എ. റഹ്മാന്‍, മുഹമ്മദ് ഷാ മുക്കൂട്, റഊഫ് ബായിക്കര, എം.ബി. ഷാനവാസ്, സലാം മാസ്തിക്കുണ്ട്, ജസീം കല്ലിങ്കാല്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി റാലിയും പൊതുയോഗവും നടത്തി. പി.വി. മുഹമ്മദ് അസ്‌ലം, ടി.എസ്. നജീബ്, എം.സി. ശിഹാബ്, ടി.കെ. അബ്ദുല്‍ സലാം, നിസാം പട്ടേല്‍ നേതൃത്വം നല്‍കി. പൊതുയോഗം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എം.സി. ശിഹാബ് സ്വാഗതം പറഞ്ഞു. പി.വി. മുഹമ്മദ് അസ്‌ലം, ടി.എസ്. നജീബ്, നിസാം പട്ടേല്‍, യു.പി. ഫായിസ്, ഇര്‍ഷാദ് പടന്ന, മുഫീസ് തങ്കയം, സത്താര്‍ വടക്കുമ്പാട് പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.