മഞ്ചേശ്വരം: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മഞ്ചേശ്വരം സ്വദേശിയെ കാണാതായതായി ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതിനല്‍കി. പാത്തൂര്‍ കളമ്പക്കോടിയിലെ അഷറഫി (27)നെയാണ് കാണാതായത്.
ഏപ്രില്‍ 5ന് റിയാദില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചതായാണ് കൂടെ താമസിക്കുന്നവര്‍ പറയുന്നത്. നാട്ടിലേക്ക് വരുന്ന വിവരം ബന്ധുക്കറിഞ്ഞില്ലത്രെ. ഒരു മാസമായി ഒരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗള്‍ഫില്‍ വിളിച്ചന്വേഷിച്ചപ്പോഴാണ് അഷ്‌റഫ് ഒരു മാസം മുമ്പ് നാട്ടിലേക്ക് പുറപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. അഷറഫിന്റെ തിരോധാനം ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment