Latest News

പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിക്ക്‌ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം

കൊച്ചി: ഒട്ടേറെ ദുരിതങ്ങള്‍ക്കിടയിലും പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി. ഹ്യുമാനിറ്റീസില്‍ ഓപ്പണ്‍സ്‌കൂള്‍വഴി പരീക്ഷയെഴുതി 70 ശതമാനത്തിലേറെ മാര്‍ക്കുമായാണ് പെണ്‍കുട്ടി ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

പെണ്‍കുട്ടിക്ക് പുസ്തകങ്ങള്‍ വാങ്ങിനല്‍കിയതും ഓപ്പണ്‍സ്‌കൂള്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതും പറവൂര്‍ക്കേസിലെ ആദ്യഅന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജോ അലക്‌സാണ്ടറാണ്. പ്രതിസന്ധികളിലും തളരാതെ പോരാടി മികച്ച വിജയം നേടിയ പെണ്‍കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നതായി ബിജോ അലക്‌സാണ്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍വക കാക്കനാട് ഗേള്‍സ്‌ഹോമിലാണ് പെണ്‍കുട്ടി കഴിയുന്നത്. ഗേള്‍സ്‌ഹോമില്‍നിന്ന് പരീക്ഷയെഴുതിയ മറ്റ് അഞ്ചുപേരും 70 ശതമാനത്തിലേറെ മാര്‍ക്കുമായി വിജയം സ്വന്തമാക്കി. ഉന്നത പഠനത്തിന് സര്‍ക്കാന്‍ തന്നെ സഹായമൊരുക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Paravoor, Girl, Plus Two, Result.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.