ഈരാറ്റുപേട്ട: കാണാതായ മൊബൈല്‍ ഫോണ്‍ ചോദിച്ചെത്തിയ യുവാവ് അടിയേറ്റു മരിച്ചു. മേലുകാവ് ഇരുമാപ്ര നെടുങ്കല്ലേല്‍ വിന്‍സെന്റ് (മാടക്കല്ലുങ്കല്‍ ബിനോയ്-37) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുമാപ്ര പാറശേരില്‍ സുബിയെ (ജോസ്-35) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രണ്ടു മണിയോടെയാണു സംഭവം. ഇരുമാപ്ര സെന്റ് പീറ്റേഴ്സ് സിഎസ്ഐ പള്ളിയുടെ പുരയിടത്തില്‍ മെഷീന്‍ ഉപയോഗിച്ചു കാടു തെളിക്കുകയായിരുന്നു വിന്‍സെന്റ്. മൊബൈലും മറ്റു സാധനങ്ങളും പുരയിടത്തില്‍ ഒരിടത്തു വച്ചശേഷമായിരുന്നു കാടു തെളിക്കല്‍. ഉച്ചയോടെ വിന്‍സെന്റ് ഫോണും മറ്റും എടുക്കാനായി എത്തിയപ്പോള്‍ ഫോണ്‍ മാത്രം കണ്ടില്ല. ഇടയ്ക്കു സുബി ഇതുവഴി കടന്നുപോകുന്നതു വിന്‍സെന്റ് കണ്ടിരുന്നു. ഫോണ്‍ എടുത്തതു സുബിയാണെന്നു കരുതി തിരികെ ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.
പള്ളിയുടെ സെക്രട്ടറി യാക്കോബിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി വീണ്ടും വിന്‍സെന്റ് സുബിയുടെ വീട്ടിലെത്തി. ആ മൊബൈലില്‍ നിന്നു സ്വന്തം ഫോണിലേക്കു വിളിച്ചുനോക്കുകയായിരുന്നു വിന്‍സെന്റിന്റെ ലക്ഷ്യമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടയില്‍ കല്ലുപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന കൂടത്തിനുള്ള അടിയേറ്റു വിന്‍സെന്റ് വീണു. ഏറെസമയം കഴിഞ്ഞിട്ടും വിന്‍സെന്റിനെ കാണാത്തതിനാല്‍ പള്ളി സെക്രട്ടറി അന്വേഷിച്ചെത്തിയപ്പോഴാണു രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിന്‍സെന്റിനെ കാണുന്നത്. ഉടന്‍ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുബിക്കു മോഷണസ്വഭാവമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ സുബിയെ വൈകുന്നേരത്തോടെ പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍, ഈരാറ്റുപേട്ട സിഐ ഡി. അശോക് കുമാര്‍, മേലുകാവ് എസ്ഐ വി.ആര്‍. വിജയചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടിനു സമീപത്തുനിന്നു പിടികൂടി. വിന്‍സെന്റിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല. സുബിയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ കവര്‍ വിന്‍സെന്റിന്റേതാണോ എന്നു പരിശോധിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.
ഭാര്യ: വാളകം കുരുവന്‍പ്ളാക്കല്‍ ലൌലി. എട്ടുവര്‍ഷം മുന്‍പു വിവാഹിതരായ വിന്‍സെന്റിനും ലൌലിക്കും മക്കളുണ്ടായിരുന്നില്ല. ലൌലി ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment