Latest News

എസ് വൈ എസ് യൂത്ത് കോഫറന്‍സിന് ആത്മീയ സംഗമത്തോടെ തുടക്കം

കാസര്‍കോട്: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിച്ചുവരുന്ന മിഷന്‍ 2014ന്റെ ഭാഗമായുള്ള കാസര്‍കോട് സോണ്‍ യൂത്ത് കോണ്‍ഫറന്‍സിന് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ ആത്മീയ സംഗമത്തോടെ ആവേശകരമായ തുടക്കം.

മാലിക്ദീനാര്‍ മഖാമില്‍ നടന്ന സിയാറത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി. വിദ്യാനഗര്‍ താജുല്‍ ഉലമാ നഗിരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യു.പി എസ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ദ്വിദിന കോണ്‍ഫറന്‍സിന് തുടക്കമായി.

 സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എം.പി അബ്ദുല്ല ഫൈസി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് ടിപ്പു നഗര്‍, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ഖാദിര്‍ കോളിക്കട, ഇബ്രാഹീം ഹാജി പാണലം, സൈനുദ്ദീന്‍ പാണലം തുടങ്ങിയവര്‍ സംബന്ധിച്ചു.

ആത്മീയ സംഗമത്തിന് മുഹമ്മദ് സ്വാലിഹ് സഅദി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് ഹാഫിള് ഹദ്ദാദ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രണ്ടാം ദിവസം രാവിലെ ഏഴിന് ആദര്‍ശ സെഷന്‍. ഒമ്പതിന് കര്‍മശാസ്ത്ര സെഷന്‍, 11ന് യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്നീ സെഷന്‍ നടക്കും. ഉച്ചക്ക് 2.30ന് ഇസ്‌ലാമിക ജീവിതം എന്ന വിഷയം ചര്‍ച്ച ചെയ്യും. 

അഞ്ചുമണിക്ക് നേടക്കുന്ന സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സമിതിയംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്യും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രറി സുലൈമാന്‍ കരിവെള്ളൂര്‍, ഉബൈദുല്ലാഹി നദ്‌വി, റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.