Latest News

തലമറയ്ക്കാത്ത ഫോട്ടോകളുമായി ഇറാനിയന്‍ വനിതകളുടെ പ്രതിഷേധം

ടെഹറാന്‍: രാജ്യത്ത് സ്ത്രീവിരുദ്ധമായ പുതിയ നിയമം കൊണ്ടുവന്നതിനെതിരെ ഒരുകൂട്ടം ഇറാനിയന്‍ വനിതകളുടെ പ്രതിഷേധം. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സ്ത്രീകള്‍ തലമറയ്ക്കുന്ന ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെയാണ് വനിതകളുടെ പ്രതിഷേധം.

‘മൈ സ്‌റ്റെല്‍ത്തി ഫ്രീഡം’ എന്നു പേരിട്ടിരിക്കുന്ന ഫേസ്ബുക്ക് പേജില്‍ തങ്ങളുടെ തലമറയ്ക്കാത്ത ചിത്രങ്ങളിട്ടാണ് സ്ത്രീകള്‍ പുതുമയാര്‍ന്ന പ്രതിഷേധം പ്രകടിപ്പിച്ചത്. പേജ് ഹിറ്റായതോടെ പലരും തങ്ങളുടെ തലമറയ്ക്കാത്ത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഒറ്റയ്ക്കും കൂട്ടുകാര്‍ക്കൊപ്പവും പങ്കാളികള്‍ക്കൊപ്പവും ഉള്ള ഫോട്ടോകളാണ് മിക്കതും. ‘എന്റെ മുടിയില്‍ വെയിലും കാറ്റുമേല്ക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അതു വലിയ തെറ്റാണോ?’ ‘സ്വാതന്ത്ര്യം അത് എത്ര മനോഹരമാണ്’ എന്നിങ്ങനെയുള്ള ചില കുറിപ്പുകളും ഇതിനൊപ്പമുണ്ട്.

ബ്രിട്ടനില്‍ താമസിക്കുന്ന ഇറാനിയന്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തകയായ മസീഹ് അലിനെജാദ് ആണ് ഫേസ് ബുക്ക് പേജ് തയാറാക്കിയത്. മേയ് മൂന്നിനു തുടങ്ങിയ പേജ് ഇതിനകം 1,69,000 പേര്‍ ലൈക്ക് ചെയ്തുകഴിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Face Book, Photos, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.