Latest News

ഈ തെമ്മാടികളെ പിടിച്ചു കെട്ടാന്‍.............

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. ആ പവിത്രമായ ദിനരാത്രങ്ങളെ തെമ്മാടിത്തരങ്ങള്‍ കൊണ്ട് അലങ്കോലമാക്കുന്ന സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തക്കപ്പെടുമ്പോഴും മുസ്‌ലിം സംഘടനകളും മഹല്ലു കമ്മിററികളും ഗ്രൂപ്പിന്റെയും അധികാരത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന ദയനീയ അവസ്ഥയിലാണ്.[www.malabarflash.com]

മലബാറില്‍, പ്രത്യേകിച്ച് കാസര്‍കോട് ജില്ലയില്‍ പണത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ എന്ത് തെമ്മാടിത്തരങ്ങളും ചെയ്യാന്‍ ഒരു വിഭാഗം യുവത്വം പ്രതിഞ്ജ എടുത്ത് ഇറങ്ങിയിരിക്കുകയാണ്... ഇവരെ പിടിച്ചു കെട്ടേണ്ടവര്‍ ഒന്നും കണ്ടില്ലെന്ന് നടക്കുന്നതാണ് വേദനാജനകം. [www.malabarflash.com]

ഖാളിയുടെയോ ഖത്തീബിന്റെയോ സാന്നിധ്യത്തില്‍ നാട്ടിലെ പ്രമാണിമാരും ബന്ധുക്കളും അണി നിരക്കുന്ന സദസ്സില്‍ തന്റെ പെണ്‍കുട്ടിയുടെ നിക്കാഹിന് ഇരിക്കുന്ന ഓരോ പിതാവിന്റെയും മനസ്സ് കല്ല്യാണ ദിവസം സമാധാനമായി കഴിയണമെന്ന് മനസ്സുരുകി പ്രാര്‍ത്തിക്കേണ്ട അവസ്തയിലേക്കാണ് കാസര്‍കോടന്‍ കല്ല്യാണ തെമ്മാടിത്തരങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്.[www.malabarflash.com]
*****************
മണവാളനെ ആനയിച്ചു കൊണ്ടുവരുന്നവരുടെ വാഹന വ്യൂഹം റോഡുകളില്‍ കാട്ടികൂട്ടുന്ന തെമ്മാടിത്തരങ്ങളാല്‍ പൊതുജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍... വധുവിന്റെ വീട്ടിലെത്തിയാല്‍ ക്രൂരമായ അതിക്രമങ്ങള്‍ കാണിക്കുന്ന വരന്റെ സുഹൃത്തുക്കള്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഭീകരവാദികള്‍... കഴിഞ്ഞില്ല... രാത്രി മണവാളനെ പെണ്ണിന്റെ വീട്ടില്‍ കൊണ്ടുവിടാനെന്ന പേരില്‍ പാതിരാത്രി വരെ, അല്ലെങ്കില്‍ സുബ്ഹി വരെ ടൗണിലും ഊടുവഴികളിലും ചുററിതിരിഞ്ഞ് ദാമ്പത്യ ജീവതത്തിന്റെ പരിശുദ്ധമാക്കപ്പെട്ട ആദ്യ രാത്രി കുളമാക്കി എല്ലാം നേടിയെന്ന അഹന്തതയോടെ മടങ്ങുന്ന ഇവരെയൊക്കെ മനുഷ്യന്റെ വര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ പററുമോ....?[www.malabarflash.com]
*******************
മണവാളനും കൂട്ടുകാര്‍ക്കും വിഭസമൃതമായ സദ്യ ഒരുക്കി മണവാട്ടിയുടെ ബന്ധുമിത്രാദികള്‍ പാതിരാത്രി വരെ കാത്ത് മുഷിഞ്ഞ് ഇറങ്ങിപോവുമ്പോഴുളള ശാപ വാക്കുകള്‍ മാത്രം മതി ഇത്തരക്കാരുടെ ജീവിതം നശിച്ചു പോവാന്‍....[www.malabarflash.com]
******************
വധുവിന്റെ വീട്ടില്‍ ഒരുക്കിയ  വിരുന്ന് സല്‍ക്കാരം ഒഴിവാക്കി വരനെയും കൂട്ടി ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പാതിരാത്രി കാറുകളില്‍ കറങ്ങിയ സംഘത്തെ പൊക്കി വിരട്ടിയ കാസര്‍കോട്ടെ പോലീസിനെ നമ്മുക്ക് അഭിനന്ദിക്കാം......
******************
ഇടയ്ക്ക് സംയുക്ത ജമാഅത്തുകളും ഖാസിമാരും വിവാഹാഘോഷത്തിന്റെ സര്‍ക്കലറുകളുമായി രംഗത്ത് വന്നിരുന്നു... മാധ്യമങ്ങളില്‍ പ്രചരണം ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരം സര്‍ക്കുലറുകള്‍ പിറന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുററം പറയാന്‍ കഴിയില്ല.... കാരണം, ഈ സംയുക്ത ജമാഅത്തുകളുടെയും ഖാളിമാരുടെയും കീഴിലുളള പല മഹല്ലുകളിലും മഞ്ഞ മുതല്‍ കറുപ്പ് കല്ല്യാണം വരെ ശുലഭമായി നടക്കുന്നു... ഒപ്പം ബൈക്ക് റാലികളും കാര്‍ റാലികളും വേഷം കെട്ടലും, ഗാനമേളകളും ഗംഭീരമായി തന്നെ നില നില്‍ക്കുന്നു.....[www.malabarflash.com]
ഇത്തരം ആഭാസങ്ങളാല്‍ പൂരം നടത്തുന്ന വിവാഹ വീടുകളിലെല്ലാം സര്‍ക്കുലര്‍ കമ്മിററിക്കാരുടെ നിറസാന്നിധ്യവുമുണ്ട്....
പിന്നെ എന്തു ചെയ്യാന്‍....എതെങ്കിലും രീതിയില്‍ എതിര്‍ത്താല്‍ അടുത്ത ജനറല്‍ ബോഡിയില്‍ അധികാരത്തിന്റെ കസേരയുടെ കാല്‍ തകര്‍ന്നു പോയാലോ....?.
*******************
ഏതെങ്കിലും പാവപ്പെട്ടവന്റെ വീട്ടുകാരുടെ ചെറിയ കുററങ്ങള്‍ പൊക്കിപിടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍, പണക്കാരന്റെ വീട്ടിലെ എല്ലാ ആഭാസങ്ങള്‍ക്കും സാക്ഷികളാകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്.
*******************
മതപ്രബോധന രംഗത്ത് ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന കാസര്‍കോടന്‍ മുസ്‌ലിം സമൂഹം, അത് പ്രാപല്ല്യത്തില്‍ കൊണ്ടുവരാന്‍ എന്തുകൊണ്ട് കഴിയുന്നില്ല.....
ഉറൂസുകളിലും മതപ്രഭാഷണ വേദികളിലും ലക്ഷങ്ങള്‍ ചിലവിട്ട് പ്രസംഗകരെ ഇറക്കുമതി ചെയ്തിട്ടും, മസാലകള്‍ ചേര്‍ത്ത മധുരമായ പ്രസംഗങ്ങള്‍ ആയിരങ്ങള്‍ ശ്രവിച്ചിട്ടും.... വിവാഹ ആഘോഷങ്ങളിലെ ആഭാസങ്ങള്‍ എന്ത് കൊണ്ട് അവസാനിക്കുന്നില്ല......
****************
വധുവിന്റെ വീട്ടിലെത്തിയ വരന്റെ സുഹൃത്തുക്കളുടെ അതിക്രമങ്ങള്‍ കണ്ട് ഹൃദയംപൊട്ടി മരിച്ച ഉപ്പൂപ്പയുടെ കഥയും കാസര്‍കോടിന്റെ ചരിത്രത്തില്‍ ഒരു നൊമ്പരായി രേഖപ്പെടുത്തി കഴിഞ്ഞു.... [www.malabarflash.com]
****************
ഇനിയെങ്കിലും ഇതിനൊക്കെ അറുതി വരുത്തുന്നില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് കാസര്‍കോടന്‍ മണ്ണ് സാക്ഷ്യം വഹിക്കുന്ന കാലം വിദൂരമല്ല......
-ഇബ്‌നു ഇസ്മായീല്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.