Latest News

കുന്നംകുളം പ്രസ് ക്ലബ്ബ് അവാര്‍ഡ് ലിബീഷ്‌കുമാറിന് സമ്മാനിച്ചു

കുന്നംകുളം: കുന്നംകുളം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്‌കാരം മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകന്‍ പി.പി.ലിബീഷ്‌കുമാറിന് നടന്‍ ഇന്നസെന്റ് സമ്മാനിച്ചു.സംസ്ഥാനത്തെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 

കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. സി.ഗിരീഷ്‌കുമാര്‍ അധ്യക്ഷനായി. ബാബു എം പാലിശ്ശേരി എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ.ഉണ്ണികൃഷ്ണന്‍, എം.ബിജുബാല്‍, സി.എഫ്.ബെന്നി, ജോസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പി.പി.ലിബീഷ്‌കുമാര്‍ മറുപടി പ്രസംഗം നടത്തി.
2013 ജനവരി 31 നും ഒക്ടോബര്‍ 17 നും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'തീവന്നാല്‍ തീര്‍ന്നു', 'തീ പടരാതിരിക്കാന്‍ ഉത്തരവിറങ്ങി' എന്നീ റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mathrubhumi, Libheesh Kumar, Award.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.