തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും.പ്രവേശനോല്‍സവത്തോടെ ആയിരിക്കും സ്‌കൂളുകള്‍ തുറക്കുക. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജില്ലാതലത്തില്‍ പ്രവേശനോല്‍സവം സംഘടിപ്പിക്കും. പുതുതായി മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ സ്‌കൂളുകളില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പാഠപുസ്തക വിതരണം 95 ശതമാനത്തോളം പൂര്‍ത്തിയായതായാണ് വിദ്യാഭ്യാസവകുപ്പിന്റെ അവകാശവാദം. അതേസമയം, കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ സ്‌കൂള്‍ യൂനിഫോം വിതരണം സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ അന്തിമതീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തവണ മലപ്പുറം തിരൂരങ്ങാടിയിലെ തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോല്‍സവം. തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. 'പരീക്ഷയുടെ പാഠങ്ങള്‍' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. പുതിയ പാഠപുസ്തകങ്ങളുടെ പ്രകാശനം മന്ത്രി എ പി അനില്‍ കുമാറും ഗ്രാന്റ് വിതരണം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിക്കും. എം.പിമാരായ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രാവിലെ വിദ്യാര്‍ഥികളും ബഹുജനങ്ങളും അണിനിരക്കുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോല്‍സവഗാനം പിന്നണിഗായകന്‍ വേണുഗോപാല്‍ ആലപിക്കും.
രക്ഷകര്‍ത്താക്കള്‍ക്കുള്ള 'പരിരക്ഷയുടെ പാഠങ്ങള്‍' എന്ന കൈപ്പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് എല്ലാ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യും. വിദ്യാഭ്യാസമന്ത്രിയുടെ പ്രഥമദിനസന്ദേശം സ്‌കൂളുകളില്‍ വായിക്കും. എസ്.എസ്.എക്കാണ് നടത്തിപ്പിന്റെ ചുമതല. ഈ അധ്യയനവര്‍ഷം മുതല്‍ ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഒന്നാംക്ലാസ് മുതല്‍ സംസ്‌കൃതഭാഷ പഠിക്കാനുള്ള സൗകര്യവും കലാപഠനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്‌കൂള്‍ തുറക്കുമ്പോള്‍ പതിവുപോലെ പല വെല്ലുവിളികളും വിദ്യാഭ്യാസവകുപ്പിന് മുന്നിലുണ്ട്. ഒന്നുമുതല്‍ പത്താം ക്ലാസ് വരെയുള്ള 38 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കു സമയബന്ധിതമായി പുസ്തകമെത്തിക്കണം. അധ്യാപകര്‍ക്കായുള്ള കൈപ്പുസ്തകത്തിന്റെ അച്ചടിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. യൂനിഫോം വിതരണത്തിന്റെ കാര്യത്തിലും ഇനി വ്യക്തത വരാനുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി പലയിടങ്ങളിലും പൂര്‍ത്തിയാവാനുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment