Latest News

അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍

കോട്ടയം: പാലാ ചക്കാംപുഴയില്‍ അമ്മയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചു. പലദിവസങ്ങളിലായി തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് അമ്മയുടെ മൊഴി. 25 വയസ്സുകാരനായ മകനെ പാലാ എസ്‌ഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യപിച്ച് എത്തിയ ശേഷമായിരുന്നു പീഡനമെന്നും അമ്മ മൊഴി നല്‍കി. പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ശനിയാഴ്ച വൈകുന്നേരം കസ്റ്റഡിയില്‍ എടുത്തു.  ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

ഈ ആഴ്ചയില്‍ പല ദിവസവും മകന്‍ അമ്മയെ പീഡിപ്പിച്ചുവെന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പീഡനത്തില്‍ നിന്ന് രക്ഷപെട്ടോടിയ അമ്മയെ പറമ്പില്‍ വച്ച് മര്‍ദിച്ച് അവശയാക്കി അവിടെ വച്ചും പിന്നീട് വീട്ടിലെത്തിച്ചും മകന്‍ പീഡിപ്പിച്ചു. കുളിമുറിയുടെ വാതില്‍ അടിച്ചുതകര്‍ത്ത് പീഡിപ്പിച്ചു. 

പീഡനത്തെക്കുറിച്ചു ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അതിനു നീയങ്ങ് വഴങ്ങിക്കൊടുത്തേക്ക് എന്ന് ഭര്‍ത്താവ് പറഞ്ഞതായും അവര്‍ പരാതിയില്‍ പറയുന്നു. അമ്മയെ തിരിച്ചറിയും എന്നതിനാല്‍ മകന്റെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.