Latest News

സാംബ താളത്തില്‍ വിവാഹം; നാട്ടുകാര്‍ക്ക് പുതുമയായി

കോട്ടയം: ബ്രസീലിയന്‍ സാംബതാളത്തില്‍ ഒരു വിവാഹം. കുടമാളൂര്‍ മുണ്ടയ്ക്കല്‍ ജെനീഷും എറണാകുളം കുമ്പളങ്ങി സ്വദേശി രേഷ്മയുമാണു ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളോടെ പുതു ജീവിതത്തിലേക്കു പ്രവേശിച്ചത്. ശനിയാഴ്ച കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു വിവാഹം. വിവാഹച്ചങ്ങുകള്‍ എല്ലാം ലോകകപ്പ് ഫുട്‌ബോളിന്റെ ആരവം ഉയര്‍ത്തുന്ന വിധത്തിലായിരുന്നു.

പള്ളിമൈതാനിയിയുടെ നടുവില്‍നിന്നു വരന്‍ തട്ടിവിട്ട ഫുട്ബാള്‍ കിക്കോടെയായിരുന്നു വിവാഹചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു ഇരുവരും ചേര്‍ന്നു സ്റ്റേജിലെത്തി ലോകകപ്പ് മാതൃകയിലുള്ള ട്രോഫി ഉയര്‍ത്തിപിടിച്ച് ബ്രസൂക്ക ഫുട്ബാള്‍ മാതൃകയില്‍ നിര്‍മിച്ച കേക്ക് മുറിച്ചു മധുരം പങ്കുവച്ചു. ഇതോടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും ഫുട്‌ബോള്‍ ആവേശത്തിലായി.

വിവാഹത്തിനു നാടന്‍വിഭവങ്ങള്‍ക്ക് പുറമേ 12 ല്‍ അധികം ബ്രസീലിയന്‍ സലാഡുകളും ഉണ്ടായിരുന്നു.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.