Latest News

എന്‍ഡോസള്‍ഫാന്‍ : നിയമസഭാ മന്ദിരത്തിന് മുമ്പില്‍ പട്ടിണി സമരം നടത്തും

കാാസര്‍കോട്: ക്ലിഫ് ഹൗസിനു മുന്നിലെ അനിശ്ചിത കാല കഞ്ഞിവെപ്പ് സമരത്തെ തുടര്‍ന്ന് 2014 ജനുവരി 28ന് മന്ത്രി കെ.പി. മോഹനനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകിയ മുന്നണിക്ക് മുമ്പില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 23ന് നിയമസഭാ മന്ദിരത്തിനു മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകിയ മുന്നണിയുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തും.

അതിരുകള്‍ നോക്കാതെ മുഴുവന്‍ ദുരിത ബാധിതര്‍ക്കും ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇനിയും മുമ്പോട്ട് വന്നിട്ടില്ല. സര്‍ക്കാരിന്റെ നിരുത്തരവാദ പരമായ സമീപനത്തെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്യേണ്ടിവന്നത്. 

സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്ന വഞ്ചനയ്‌ക്കെതിരെ ദുരിത ബാധിതര്‍ നടത്തുന്ന സമരത്തില്‍ പൊതു സമൂഹവും പങ്കാളികളാവണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. 

യോഗത്തില്‍ പ്രസിഡണ്ട്. ടി.ശോഭന അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അഡ്വ: ടി.വി രാജേന്ദ്രന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, കെ.കെ അശോകന്‍, അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, കൃഷ്ണന്‍ പുല്ലൂര്‍, രാഘവന്‍ ചന്ദേര, സി.ഗണേശന്‍, അഖില, നളിനി.സി.വി, മിസ്‌രിയ, വീന്ദ്രന്‍, സുഭാഷ് ചീമേനി, ജഗതംബിക, പി.കൃഷ്ണന്‍ തുങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.