Latest News

പ്രവാസ ലോകത്ത് സംഗീതത്തില്‍ പുതിയ ഉയരങ്ങള്‍ തേടി ഷെരീഫ് നീലേശ്വരം

നീലേശ്വരം: പ്രവാസ ലോകത്ത് സംഗീതത്തില്‍ പുതിയ ഉയരങ്ങള്‍ തേടി നീലേശ്വരം സ്വദേശി അബ്ദുല്‍ഷെരീഫ്. തൈക്കടപ്പുറം ആശുപത്രി റോഡ് റഷീദ മന്‍സിലില്‍ പരേതനായ കെ. മഹമൂദിന്റെയും ബീഫാത്തിമയുടെയും മകനാണ് ഇദ്ദേഹം.

ഷെരീഫ് നീലേശ്വരം എന്ന പേരിലാണ് ഗള്‍ഫിലെ സംഗീതാസ്വാദകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഈയ്യിടെ എറണാകുളത്തു നടന്ന ഐഡിയ റോക്ക്‌സ് ഇന്ത്യ ടാലന്റ് ഹണ്ടില്‍ ഒന്നാംസ്ഥാനം ഷെരീഫിനായിരുന്നു. 400 ല്‍പരം മല്‍സരാര്‍ഥികളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബോളിവുഡ് ഗായിക സുനീതി ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ വിധികര്‍ത്താക്കളുടെ പാനലാണ് ഷെരീഫിനെ ജേതാവായി തിരഞ്ഞെടുത്തത്. തുടര്‍ന്നു നടന്ന സംഗീത പരിപാടിയില്‍ സുനീതിക്കൊപ്പം പാടാനും അവസരം ലഭിച്ചു.

പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ 1997 വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായിരുന്നു. ഇതേ വര്‍ഷം കണ്ണൂര്‍ ആകാശവാണി സംഘടിപ്പിച്ച ആലാപ് സംഗീത മല്‍സരത്തില്‍ ഒന്നാംസ്ഥാനവും നേടി. യുഎഇയിലും കേരളത്തിലും നടന്ന നിരവധി സംഗീത മല്‍സരങ്ങളിലും ഒന്നാം സ്ഥാനം നേടി. 2009 ല്‍ കേരള ടെലിവിഷന്‍ ചേംബര്‍ സംഗീത ആല്‍ബം കാറ്റഗറിയില്‍ മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരമലബാറിലെ ഗായകരെ അണിനിരത്തി വിപുലമായ ഒരു സംഗീത പരിപാടിക്കുള്ള ഒരുക്കത്തിലാണ് ഷെരീഫ്.

Keywords: Neleswaram, Singer, Sherif Neleswaram, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.