കൊച്ചി: നടി അമലാ പോളും സംവിധായകന്‍ വിജയ്‌യും തമ്മില്‍ വിവാഹ നിശ്ചയം നടന്നിട്ടില്ലെന്ന് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് വരാപ്പുഴ അതി രൂപതയെ അറിയിച്ചു. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ഇരുവരും പള്ളിയില്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അമലയുടെ പിതാവിന്റെ കത്തില്‍ പറയുന്നു.
അന്യമതത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന അമലയുടെ വിവാഹ നിശ്ചയ ചടങ്ങ് പള്ളിയില്‍ നടത്തിയതിനെതിരെ പള്ളി അധികൃതര്‍ക്കെതിരെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് അമലാ പോളിന്റെ പിതാവിന്റെ വിശദീകരണം.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എറണാകുളത്തിനടുത്ത് ചൂണ്ടിയിലെ സെന്റ് ജൂഡ് പള്ളിയില്‍ അമലാ പോളിന്റേയും വിജയ്‌യിന്റേയും വിവഹാ നിശ്ചയ ചടങ്ങ് നടന്നത്. ഇരുവരുടേയും മോതിര കൈമാറ്റവും ചടങ്ങില്‍ നടന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എറണാകുളത്തിനടുത്ത് ചൂണ്ടിയിലെ സെന്റ് ജൂഡ് പള്ളിയില്‍ അമലാ പോളിന്റേയും വിജയ്‌യിന്റേയും വിവഹാ നിശ്ചയ ചടങ്ങ് നടന്നത്. ഇരുവരുടേയും മോതിര കൈമാറ്റവും ചടങ്ങില്‍ നടന്നിരുന്നു.
വിവാഹം ചെന്നൈയില്‍ ഹിന്ദു ആചാര പ്രകാരമാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ചടങ്ങ് പള്ളിയില്‍ നടത്തിയതിനെതിരെ ഒരു വിഭാഗം സഭയ്‌ക്കുള്ളില്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് പുതിയ സംഭവ വികാസം. സാധാരണക്കാര്‍ക്ക് നിക്ഷേധിക്കുന്ന അനുമതിയാണ് അമലാ പോളിന് സഭ നല്‍കിയതെന്നായിരുന്നു വിമര്‍ശനം.
സോഷ്യല്‍ മീഡിയയിലും ഇത് സജീവ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് അമലാ പോളിന്റെ പിതാവിന്റെ വിശദീകരണം വന്നത്. വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ഇരുവരും ഒരുമിച്ച് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്നും മാധ്യമങ്ങള്‍ ഇതിനെ വിവാഹ നിശ്ചയമെന്ന് വിശേഷിപ്പിച്ചുവെന്നുമാണ് അമലാപോളിന്റെ പിതാവിന്റെ കത്തില്‍ പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment