Latest News

കറാച്ചി വിമാനത്താവളത്തിലെ ആക്രമണത്തിനു പിന്നില്‍ മോദി: ഹാഫിസ് സയീദ്

ലക്നൌ: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലഷ്കറെ തയിബ സ്ഥാപകനും ജെയുഡി തലവനുമായ ഹാഫിസ് മുഹമ്മദ് സയീദ്. മോദിയുടെ പുതിയ സുരക്ഷാ സംഘമാണ് ആക്രമണം നടത്തിയത്. 

രാജ്യത്തിന്റെ യഥാര്‍ഥ ശത്രുവാരാണെന്ന് പാക്കിസ്ഥാന് അറിയാം. ഇന്ത്യയുമായി സമ്മാനങ്ങള്‍ കൈമാറാതെ നട്ടെല്ലു നിവര്‍ത്തി പോരാടണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് സയീദ് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണക്കേസില്‍ പ്രധാന സൂത്രധാരനാണ് ഹാഫിസ് മുഹമ്മദ് സയീദ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ ഏറ്റെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.