Latest News

പ്രായം രണ്ട്, കുടിക്കുന്നത് ബിയറും വൈനും! ചൈനയിലെ ആല്‍ക്കഹോളിക് ബാലന്റെ കഥ

മൂന്നോ നാലോ വയസ് പ്രായമുള്ള ആണ്‍കുട്ടി നഗരത്തിലിരുന്ന് സിഗരറ്റ് വലിക്കുന്ന വീഡിയോ വന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞില്ല. ചൈനയില്‍ നിന്നും അത്തരത്തിലുള്ള മറ്റൊരു വാര്‍ത്ത കൂടി ഞെട്ടിച്ചിരിക്കുകയാണ്.

മുലപ്പാലിനു പകരം ബിയര്‍ കുടിക്കുന്നത് ശീലമാക്കിയ രണ്ട് വയസ്സുകാരന്റെ വാര്‍ത്തയാണ് പ്രാദേശിക മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. ഷെങ് ഷെങ് എന്ന രണ്ടുവയസ്സുകാരനാണ് പാല്‍ കുടിക്കേണ്ട പ്രായത്തില്‍ വൈനും ബിയറും കുടിച്ച് രസിക്കുന്നത്. ലിറ്റില്‍ വൈന്‍ബിബ്ബെര്‍ എന്നാണ് ഈ കുട്ടി അറിയപ്പെടുന്നതും. 

ജനിച്ച് പത്ത് മാസത്തിനുള്ളില്‍ കുഞ്ഞ് ആല്‍ക്കഹോള്‍ കുടിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ തന്നെയാണ് വൈന്‍ രുചിച്ചുനോക്കാന്‍ നല്കിയതും. കുട്ടിയുടെ കണ്ണ് എപ്പോഴും മദ്യക്കുപ്പികളിലാണെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. ഒറ്റയടിക്ക് ഒരു കുപ്പി ബോട്ടില്‍ കുടിക്കാന്‍ ഷെങിന് കഴിയുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. മദ്യം നല്കിയില്ലെങ്കില്‍ കുഞ്ഞ് വാശിപിടിച്ച് അക്രമകാരിയാകുന്നുവെന്നും അവര്‍ പറഞ്ഞു.

Keywords:world News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.