കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുതിയ പട്ടികയില്‍നിന്ന് 259 പേര്‍ക്ക് സഹായധനം. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച സാമ്പത്തികസഹായമാണ് ഇവര്‍ക്കു ലഭിക്കുക. 2013 ആഗസ്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍നിന്ന് പട്ടികയിലിടംനേടിയ 337 പേരുടെ പട്ടികയില്‍നിന്നാണ് 259 പേരെ തിരഞ്ഞെടുത്തത്. ഇവര്‍ക്ക് അഞ്ച്-മൂന്ന് ലക്ഷം രൂപവീതം നല്‍കും. ശാരീരികവെല്ലുവിളി നേരിടുന്ന 90 പേര്‍ക്കും അര്‍ബുദരോഗബാധിതരായ 102 പേര്‍ക്കും ഒന്നാംഗഡു സഹായമായ ഒരുലക്ഷം രൂപവീതമാണ് ലഭിക്കുക. പൂര്‍ണമായും കിടപ്പിലായ എട്ടുപേര്‍ക്കും മാനസികവെല്ലുവിളി നേരിടുന്ന 59 പേര്‍ക്കും ഒന്നരലക്ഷം രൂപവീതം ഒന്നാംഗഡു തുക ലഭിക്കും. ഇതില്‍ മറ്റു പഞ്ചായത്തുകളില്‍നിന്നുള്ളവരുമുള്‍പ്പെടും.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒന്നാം ഗഡു സാമ്പത്തികസഹായം ലഭിച്ച 2793 പേര്‍ക്ക് രണ്ടാം ഗഡു വിതരണംചെയ്തുകഴിഞ്ഞു. 36.40 കോടി രൂപ ഇതിനായി ചെലവഴിച്ചു. പൂര്‍ണമായും കിടപ്പിലായ 185 പേര്‍, ബുദ്ധിവൈകല്യമുള്ള 910 പേര്‍, ശാരീരികവെല്ലുവിളി നേരിടുന്ന 793 പേര്‍, 305 ആര്‍ബുദബാധിതര്‍, മരണമടഞ്ഞ 600 പേര്‍ എന്നിവര്‍ക്കാണ് രണ്ടാം ഗഡു നല്‍കിയത്. 2010 ഡിസംബര്‍, 2011 ജനവരി മാസങ്ങളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത മറ്റു പഞ്ചായത്തുകളിലെ 229 പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ സഹാധനമുണ്ട്.
പതിനൊന്ന് ദുരിതബാധിതപഞ്ചായത്തുകള്‍ക്കു പുറമെയുള്ളവരുള്‍പ്പെടെയുള്ള ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2013 ആഗസ്ത് 21 മുതല്‍ 25 വരെയാണ് വിദഗ്ധ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. രാജപുരം, മുളിയാര്‍, ബദിയഡുക്ക, കയ്യൂര്‍-ചീമേനി, പെരിയ എന്നിവിടങ്ങളില്‍ നടന്ന ക്യാമ്പില്‍ ആറായിരത്തോളം പേര്‍ പങ്കെടുത്തു. ഇതില്‍നിന്ന് മെഡിക്കല്‍ സംഘം ക്രോഡീകരിച്ച 337 അര്‍ഹരുടെ പട്ടിക സെല്‍ യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ചതിനു ശേഷമാണ് അന്തിമമമായി പ്രസിദ്ധീകരിച്ചത്.
പട്ടികയിലുള്‍പ്പെടുത്താന്‍ സാധിക്കാത്ത വളരെ തീവ്രമായ രോഗാവസ്ഥയുള്ള 449 കുട്ടികളെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി ചികിത്സ നല്‍കാന്‍ സെല്‍ യോഗം അനുമതി നല്‍കിയിരുന്നു. 18 വയസ്സിനു താഴെയുള്ള 496 കുട്ടികളെ ആരോഗ്യകിരണം പദ്ധതിയിലുള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. സംസ്ഥാനസര്‍ക്കാറിന്റെ പദ്ധതിയില്‍പ്പെടുത്തിയാണ് ഇവ നിര്‍വഹിക്കുന്നത്. ഇങ്ങനെ പ്രത്യേക പരിഗണനയുള്ള 945 കുട്ടികളുടെ പട്ടിക ജില്ലാ ഭരണകൂടം ഉണ്ടാക്കുന്നുണ്ട്. ഇവ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment